KeralaLatest NewsNews

ബാർ ആക്രമണത്തിൽ ഉള്‍പ്പെട്ട രണ്ട് പ്രവർത്തകരെ പുറത്താക്കി ഡിവൈഎഫ്ഐ

ഇടുക്കി : തൊടുപുഴ ബാർ ആക്രമണവുമായി ബന്ധപ്പെട്ടു രണ്ട് പ്രവർത്തകരെ പുറത്താക്കി ഡിവൈഎഫ്ഐ. മുതലക്കോടം യൂണിറ്റ് സെക്രട്ടറി മാത്യൂസ് കൊല്ലപ്പള്ളി, യൂണിറ്റ് പ്രസിഡന്റ് ജിത്തു എന്നിവരെയാണ് പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്. തൊടുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് ആക്രമണത്തിൽ പങ്കുണ്ടെന്ന് മനസിലായതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും പുറത്താക്കിയതെന്ന് ബ്ലോക്ക്‌ സെക്രട്ടറി അരുൺ അറിയിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകരാണ് ബാറിൽ ആക്രമണം നടത്തിയതെന്ന് ബാർ ജീവനക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതോടൊപ്പം തന്നെ ലിജോ, ഗോപികൃഷ്ണൻ കെ എസ്, ജിത്തു ഷാജി, മാത്യൂസ് കൊല്ലപ്പള്ളി എന്നിവർക്കെതിരെ പോലീസ് കേസ് എടുത്തു.

Also read : മരട് ഫ്ലാറ്റ് വിഷയം പുകയുമ്പോൾ എറണാകുളത്തെ മറ്റൊരു ഫ്ലാറ്റ് തട്ടിപ്പ് കേസ് എല്ലാ തെളിവുകളോടും കൂടെ പുറത്തുവിടാൻ തയ്യാറായി യുവാവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button