KeralaLatest NewsNews

മരട് ഫ്‌ളാറ്റ് വിഷയം; പൊളിച്ചു നീക്കലുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ നഗരസഭ പുറത്തുവിട്ടു

കൊച്ചി: മരട് ഫ്‌ളാറ്റ് പൊളിച്ചു നീക്കലുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ നഗരസഭ പുറത്തുവിട്ടു. ഫ്‌ളാറ്റുകൾ ഉടൻ പൊളിക്കില്ലെന്ന് നഗരസഭ വ്യക്തമാക്കി.

ALSO READ: തൊടുപുഴ ബാര്‍ ആക്രമണം; പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുത്ത് ഡിവൈഎഫ്‌ഐ

ഫ്‌ളാറ്റ് പൊളിച്ചു നീക്കാനുള്ള നടപടികളുമായി ബന്ധപ്പെട്ട് താത്പര്യപത്രം ക്ഷണിക്കുകമാത്രമാണ് ചെയ്തതെന്നും, ഇക്കാര്യത്തിൽ ചട്ടപ്രകാരമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്നും മരട് നഗരസഭ സെക്രട്ടറി എം ആരിഫ്ഖാൻ പ്രമുഖ മാധ്യമത്തോട് പറഞ്ഞു. അതേസമയം ഫ്‌ളാറ്റ് പൊളിക്കൽ വിഷയത്തിൽ സർക്കാർ നൽകുന്ന നിർദ്ദേശപ്രകാരം മാത്രമാണ് നഗരസഭ പ്രവർത്തിക്കുന്നതെന്ന് നഗരസഭ ചെയർ പേഴ്‌സ്ണും പ്രതികരിച്ചു.

ഫ്‌ളാറ്റ് പൊളിക്കൽ നടപടികൾ ഉടൻ ഉണ്ടാകില്ലെന്നും, ചട്ടപ്രകാരമുള്ള കാര്യങ്ങൾ പരിശോധിച്ചതിന് ശേഷമെ തുടർ നടപടികളുണ്ടാകു എന്നും മരട് നഗരസഭ സെക്രട്ടറി വ്യക്തമാക്കി. സുപ്രീം കോടതി വിധിയുടെ പശ്ച്ചാത്തലത്തിൽ പൊളിച്ച്മാറ്റാൻ നിർദേശിച്ച ഫ്‌ളാറ്റുകളിൽ നിന്ന് താമസക്കാർ നാളെ വൈകിട്ടോടെ പൂർണമായി ഒഴിഞ്ഞ് പോകണമെന്നാണ് മരട് നഗര സഭ നിർദ്ദേശിച്ചിരുന്നത്. തുടർന്ന് തിങ്കളാഴ്ച്ച തന്നെ ഫ്‌ളാറ്റ് പൊളിക്കൽ നടപടികളിലേക്ക് നീങ്ങുമെന്നും നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു.

ALSO READ: പോലീസുകാരെക്കൊണ്ട് സീറ്റ് ബെൽറ്റ് ധരിപ്പിച്ച് നാട്ടുകാർ; വീഡിയോ കാണാം

ഫ്‌ളാറ്റ് പൊളിക്കൽ നടപടികളിലേക്ക് നഗരസഭ നീങ്ങിയത് സംസ്ഥാന സർക്കാരിന്റെ നിർദ്ദേശ പ്രകാരമായിരുന്നു എന്നും, ഇക്കാര്യത്തിലുള്ള തുടർ നടപടികളും സർക്കാർ പറയുന്നതനുസരിച്ചായിരിക്കുമെന്നും മരട് നഗരസഭ ചെയർപേഴ്‌സൺ പറഞ്ഞു. ഫ്‌ളാറ്റിൽ നിന്നും കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് പുനരധിവാസം ഉറപ്പാക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടം എന്ത് നടപടി സ്വീകരിച്ചു എന്നറിയില്ലെന്ന് സെക്രട്ടറി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button