KeralaLatest NewsNews

രാമനാട്ടുകര നഗരസഭാംഗങ്ങള്‍ ബത്തേരി നഗരസഭ സന്ദര്‍ശിച്ചു

 

വയനാട്: ജനങ്ങളുടെ ഹാപ്പിനസ് ഇന്‍ഡക്‌സ് ഉയര്‍ത്തുന്നതിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി നഗരസഭ നടപ്പിലാക്കി വരുന്ന വ്യത്യസ്തമായ പദ്ധതികളെക്കുറിച്ചറിയുന്നതിനും ക്ലീന്‍ സിറ്റി, ഗ്രീന്‍ സിറ്റി, ഫ്‌ളവര്‍ സിറ്റി എന്നിവയുടെ ആസൂത്രണ മികവ് പഠിക്കുന്നതിനുമായി രാമനാട്ടുകര നഗരസഭാ അധികൃതര്‍ ബത്തേരി നഗരസഭ സന്ദര്‍ശിച്ചു. നവജാത ശിശുക്കള്‍ക്കായി നടപ്പാക്കിയ നറുപുഞ്ചിരി, പാചകറാണി, ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ആദരം, ശുചിത്വ സുന്ദര നഗരം പദ്ധതി, ആരോഗ്യ മേഖലയിലെ ഇടപെടല്‍, തൊഴില്‍ ദാനി (എംപ്ലോയ്‌മെന്റ് ക്ലിനിക്ക്) തുടങ്ങിയ നൂതന പദ്ധതികളും പ്രഥമ സ്വരാജ് പുരസ്‌ക്കാരത്തിനര്‍ഹമായ ജനകീയ പദ്ധതികളും പരിചയപ്പെട്ടു.

രാമനാട്ടുകര നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബുഷറ റഫീക്ക്, വൈസ് ചെയര്‍മാന്‍ കെ. സുരേഷ്, ആരോഗ്യകാര്യ ചെയര്‍പേഴ്‌സണ്‍ കെ.എം യമുന എന്നിവരുടെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍, ശുചീകരണ വിഭാഗം ജീവനക്കാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന 50 അംഗ സംഘമാണ് ബത്തേരി നഗരസഭ സന്ദര്‍ശിച്ചത്.

സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ്, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ്, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ലിഷ, ഷാമില ജുനൈസ്, കെ. റഷീദ്, ടോം ജോസ്, നഗരസഭ സെക്രട്ടറി എന്‍.കെ അലി അസ്ഹര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.എസ് സന്തോഷ് കുമാര്‍ എന്നിവര്‍ നഗരസഭയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button