മുസാഫര്‍പൂര്‍: പോലീസുകാരെക്കൊണ്ട് സീറ്റ് ബെൽറ്റ് ധരിപ്പിച്ച് നാട്ടുകാർ. ബീഹാറിലെ മുസഫര്‍പൂരില്‍ ഇന്നലെയാണ് സംഭവമുണ്ടായത്. സീറ്റ് ബെല്‍റ്റ് ധരിക്കാതെയെത്തിയ പൊലീസുകാരോട് നാട്ടുകാര്‍ തട്ടിക്കയറുകയും അസഭ്യം പറയുകയും ചെയ്യുന്നത് പുറത്തുവന്ന വീഡിയോയിൽ കാണാം. ഗ്ലാസ് താഴ്ത്തി സീറ്റ് ബെല്‍റ്റ് ഇടാമെന്ന് പൊലീസുകാര്‍ പറയുന്നതൊന്നും നാട്ടുകാര്‍ ശ്രദ്ധിക്കുന്നില്ല. വണ്ടിക്ക് ചുറ്റും ആളുകൂടിയതോടെ പൊലീസുകാര്‍ സീറ്റ് ബെല്‍റ്റിട്ട് സ്ഥലം വിടുകയായിരുന്നു.
Post Your Comments