Latest NewsNewsIndia

സാമ്പത്തിക മാന്ദ്യം നേരിടാന്‍ ഉത്തേജന നടപടികളുമായി കേന്ദ്രം

ന്യൂഡല്‍ഹി:  സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ രാജ്യത്തെ നികുതി സംവിധാനം പരിഷ്‌കരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. രാജ്യം സാമ്പത്തിക മാന്ദ്യത്തിലാണെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്കും വ്യവസായിക മേഖലയിലെ അനിശ്ചിതാവസ്ഥ രൂക്ഷമാവുകയും ചെയ്യുന്നതിനിടെയാണ് ധനമന്ത്രി മാധ്യമളെ കണ്ടത്.

ALSO READ: പാക് പ്രകോപനത്തിന് ‌നേരെ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ, കൊല്ലപ്പെട്ട പാക് ബോർഡർ ആക്ഷൻ ടീമംഗങ്ങളുടെ മൃതദേഹം കൊണ്ടുപോകാൻ അവർ എത്തി

രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രണ വിധേയമാണെന്നും പണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെ നിര്‍ത്തനായെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. രാജ്യത്ത് ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള റീട്ടെയ്ല്‍ പണപ്പെരുപ്പ നിരക്ക് നിയന്ത്രിണത്തിലാണെന്നും റീട്ടെയ്ല്‍ പണപ്പെരുപ്പം ഇപ്പോഴും നാല് ശതമാനത്തില്‍ താഴെയാണെന്ന് നിര്‍മല സീതാരാമന്‍ അറിയിച്ചു. ഓഗസ്റ്റില്‍ പണപ്പെരുപ്പം കഴിഞ്ഞ പത്ത് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് എത്തിയിരുന്നു. ഓഗസ്റ്റില്‍ 3.21 ശതമാനമാണ് റീട്ടെയ്ല്‍ പണപ്പെരുപ്പം. ജൂലൈയില്‍ 3.15 ശതമാനവും 2018 ഓഗസ്റ്റില്‍ 3.69 ശതമാനവുമായിരുന്നു പണപ്പെരുപ്പം. രാജ്യത്ത് സ്ഥിര നിക്ഷേപത്തില്‍ വളര്‍ച്ചയുണ്ടായതായും ധനമന്ത്രി വ്യക്തമാക്കി. പ്രതിസന്ധിയിലായ വ്യവസായങ്ങള്‍ തിരിച്ചുവരവിന്റെ പാതയിലാണെന്നും ധനമന്ത്രി വ്യക്തമാക്കി.

നിക്ഷേപ നിരക്ക് കൂടുന്നുണ്ടെന്നും സാമ്പത്തിക മേഖല ശക്തിപ്പെടുന്നുണ്ടെന്നും പറഞ്ഞ ധനമന്ത്രി അടുത്ത ലക്ഷ്യം നികുതി പരിഷ്‌കരണം ആണെന്നും അതിനായുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും പറഞ്ഞു. ജിഎസ്ടി , ഐടി റീഫണ്ട് സംവിധാനം ഈ മാസം മുതല്‍ ആരംഭിക്കും. നികുതി റിട്ടേണുകള്‍ പൂര്‍ണമായും ഇ റിട്ടേണ്‍ സംവിധാനം വഴിയാക്കാനും തീരുമാനിച്ചതായി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

ALSO READ: സാമ്പത്തിക മാന്ദ്യം നേരിടാന്‍ ഉത്തേജന നടപടികളുമായി കേന്ദ്രം

രാജ്യത്തെ കയറ്റുമതി ഇടിവ് നികത്താന്‍ പ്രത്യേക പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. 2020 ജനുവരി 1 മുതല്‍ ടെക്‌സ്‌റ്റൈല്‍ മേഖലയിലെ കയറ്റുമതിക്ക് പുതിയ പദ്ധതി നടപ്പാക്കുമെന്നും ചെറിയ നികുതി ലംഘനങ്ങളെ പ്രോസിക്യൂഷനില്‍ നിന്ന് ഒഴിവാക്കുമെന്നും പദ്ധതിയില്‍ പറയുന്നു. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവെല്‍ മാതൃകയില്‍ 2020ല്‍ രാജ്യത്തെ പ്രധാന നാല് കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി മെഗാ ഷോപ്പിംഗ് ഫെസ്റ്റിവെല്‍ സംഘടിപ്പിക്കാനും ആലോചിക്കുന്നതായി ധനമന്ത്രി പറഞ്ഞു.

കയറ്റുമതി രംഗം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സാങ്കേതിക നിലവാരം ഉയര്‍ത്തുമെന്നും വിമാനത്താവളങ്ങളിലൂടേയും തുറമുഖങ്ങളിലൂടെയുമുള്ള ചരക്ക് നീക്കം ഈ വര്‍ഷം ഡിസംബറോടെ വേഗത്തിലാക്കുമെന്നും നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. കയറ്റുമതി മേഖലയെ ശക്തിപ്പെടുത്താനായി ആര്‍ബിഐ 68,000 കോടി അനുവദിക്കും. പാര്‍പ്പിട മേഖലയിലും കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പാര്‍പ്പിട നിര്‍മ്മാണ പദ്ധതികളുടെ സുഗമമായ നടത്തിപ്പിന് പൂര്‍ത്തീകരണത്തിനുമായി ഏകജാലക സംവിധാനം ഏര്‍പ്പെടുത്തും. ഇതിനായി 10000 കോടി രൂപ നീക്കിവെക്കുമെന്നും മുടങ്ങി കിടക്കുന്ന ചെറുകിട പാര്‍പ്പിട പദ്ധതികളെ സഹായിക്കുമെന്നും പ്രഖ്യാപനത്തിലുണ്ട്.

ALSO READ: ഗണേഷ് വിസർജൻ ഘോഷയാത്രയിൽ അപ്രതീക്ഷിതമായി ആംബുലൻസ്; ഭക്തർ ആംബുലൻസിന് കടന്നുപോകാൻ വഴിയൊരുക്കുന്നു: വീഡിയോ

shortlink

Related Articles

Post Your Comments

Related Articles


Back to top button