ശ്രീനഗർ: പാക് പ്രകോപനത്തിന് നേരെ ഇന്ത്യ നടത്തിയ ശക്തമായ തിരിച്ചടിയിൽ രണ്ട് പാക് ബോർഡർ ആക്ഷൻ ടീമംഗങ്ങൾ കൊല്ലപ്പെട്ടു. ഇവരുടെ മൃതദേഹങ്ങൾ എറ്റെടുക്കാനായി വെള്ളക്കൊടി ഉയർത്തി പാക് സൈനികർ എത്തുന്നതിന്റെ വീഡിയോ ഇന്ത്യൻ സൈന്യം പുറത്തുവിട്ടു.
ഇന്ത്യ ശക്തമായി തിരിച്ചടിക്കുന്നതോടെ പാകിസ്ഥാൻ സൈന്യത്തിന് വലിയ നഷ്ടം നേരിട്ടിരുന്നു. നേരത്തെ പാക് സൈനിക പോസ്റ്റുകളും ലോഞ്ച് പാഡുകളും ഇന്ത്യ തകർത്തതായുള്ള വാർത്തകളും പുറത്തുവന്നിരുന്നു. കശ്മീരിന്റെ അമിതാധികാരം റദ്ദാക്കിയതിനു ശേഷം അതിർത്തിയിൽ പാകിസ്ഥാൻ നിരന്തരം പ്രകോപനങ്ങൾ സൃഷ്ടിക്കുകയാണ്.
ALSO READ: ഒരു രാജ്യം ഒരു ഭാഷ; രാജ്യത്തെ ഒരുമിച്ച് നിര്‍ത്താന്‍ ഹിന്ദിക്ക് സാധിക്കുമെന്ന് അമിത് ഷാ
കഴിഞ്ഞ ദിവസങ്ങളിലും ബോർഡർ ആക്ഷൻ ടീമിലെ സൈനികർ ഇന്ത്യൻ തിരിച്ചടിയിൽ കൊല്ലപ്പെട്ടിരുന്നു. പാകിസ്ഥാന്റെ ഏറ്റവും ക്രൂരന്മാരായ സൈനികരാണ് ബോർഡർ ആക്ഷൻ ടീമിൽ ഉള്ളത്. ഇന്ത്യൻ സൈനികരെ ആക്രമിച്ച് മൃതദേഹത്തോട് പോലും അനാദരവ് പ്രകടിപ്പിക്കുന്ന സമീപനമാണ് ബോർഡർ ആക്ഷൻ ടീം പിന്തുടരുന്നത്.
Post Your Comments