Latest NewsKeralaNews

സ്വർണം കടത്തുന്നത് ശരീരത്തിനുള്ളിൽ ഒളിപ്പിച്ച്; മരണം വരെ സംഭവിക്കാവുന്ന കള്ളക്കടത്ത് രീതി ഇങ്ങനെ

കരിപ്പൂർ: ശരീരത്തിനുള്ളിൽ സ്വർണം ഒളിപ്പിക്കുന്ന രീതിയുമായി കള്ളക്കടത്ത് സംഘങ്ങൾ. ഗുളിക രൂപത്തിലാക്കി വിഴുങ്ങിയും ശരീരത്തിൽ രഹസ്യഭാഗങ്ങളിൽ ഒളിപ്പിച്ചുകടത്തുന്ന അതിസാഹസിക രീതിയാണു സജീവമാകുന്നത്. അടുത്തിടെ സ്വർണക്കടത്തിന് പിടിയിലായവരിൽ ഏറെയും ഇത്തരത്തിലാണ് സ്വർണം ഒളിപ്പിച്ച് വെച്ചിരുന്നത്.

Read also: 3 മിനിറ്റുകൊണ്ട് തട്ടിയെടുത്തത് 200 കോടിയിലേറെ വിലവരുന്ന സ്വർണം ; സംഭവം ഇങ്ങനെ

മരണം വരെ സംഭവിക്കാവുന്ന കള്ളക്കടത്തു രീതിയാണ് ശരീരത്തിൽ ഒളിപ്പിച്ചും വിഴുങ്ങിയുമുള്ളതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. കള്ളക്കടത്തു സംഘത്തിൽപ്പെട്ട പ്രത്യേക പരിശീലനം ലഭിച്ചവരാണ് യാത്രക്കാരുടെ ശരീരത്തിൽ സ്വർണം ഒളിപ്പിക്കുക. യാത്രയുടെ നിശ്ചിത സമയത്തിനു മുൻപായിരിക്കും അത്. പിന്നീട് ഭക്ഷണം കഴിക്കരുതെന്ന് നിർദേശം നൽകും. വെള്ളം മാത്രമേ കുടിക്കാനാകൂ. എന്നാൽ, ഇവരിൽ ചിലർ വിമാനത്താവളത്തിലെത്തുമ്പോൾ, ഛർദ്ദി, തലകറക്കം തുടങ്ങിയ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കാറുണ്ട്. സംശയം തോന്നി ഇവരെ എക്‌സ്‌റേ എടുത്ത് പരിശോധിക്കുമ്പോഴാണ് സംഭവം പുറത്തറിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button