വാഹനവിപണിയിലെ കടുത്ത മാന്ദ്യത്തിനിടെ പുതിയ വാഹനങ്ങള്‍ വാടകക്ക് നല്‍കുന്ന പദ്ധതിയുമായി ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ മഹിന്ദ്ര രംഗത്ത്.
ഏഴ് മോഡലുകള്‍ക്കാണ് ഒരു വര്‍ഷം മുതല്‍ നാല് വര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതി മഹീന്ദ്ര ലഭ്യമാക്കുന്നത്. എക്‌സ്‌യുവി300, സ്‌കോര്‍പ്പിയോ, XUV 500, മരാസോ, ഓള്‍ടുറാസ് G4, കെയുവി100, ടിയുവി300 എന്നീ ഏഴ് മോഡലുകള്‍ സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതയില്‍ ലഭിക്കും.
സബ്‌സ്‌ക്രിപ്ഷന്‍ സര്‍വീസിലൂടെ പുതിയ കാര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിശ്ചിത തുക അടച്ച് ആദ്യം വാഹനം ബുക്ക് ചെയ്യണം. ഈ തുക തിരിച്ചുകിട്ടും. ആദ്യ മാസത്തെ വാടകയും മുന്‍കൂറായി അടയ്ക്കണം. ബുക്ക് ചെയ്ത് ഒരുമാസത്തിനുള്ളില്‍ വാഹനം ഉപഭോക്താക്കള്‍ക്ക് കൈമാറുകയും ചെയ്യും. സബ്‌സ്‌ക്രിപ്ഷന്‍ പ്രകാരം മാസംതോറും 2083 കിലോമീറ്റര്‍ വരെയാണ് എല്ലാ മോഡലുകള്‍ക്കും സൗജന്യ ദൂരപരിധി. അതിന് പുറമെയുള്ള കിലോമീറ്ററുകള്‍ക്ക് അധിക ചാര്‍ജ് വരും.
കാറുകള്‍ വാടകയ്ക്ക് നല്‍കുന്ന റേവ് എന്ന സ്റ്റാര്‍ട്ടപ്പ് സ്ഥാപനവുമായി സഹകരിച്ചാണ് പുതിയ കാര്‍ സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതി മഹീന്ദ്ര അവതരിപ്പിക്കുന്നത്.
Post Your Comments