കൊച്ചി: ഇടത് സ്ഥാനാർത്ഥി മാണി സി കാപ്പന്റെ പ്രചാരണത്തിന് സിനിമ പ്രവർത്തകർ പാലായിൽ എത്തി. കെ. എം മാണിയുടെ ആത്മാവ് പറയുന്നത് മാണി സി കാപ്പൻ ജയിക്കണമെന്നാണെന്ന് സംവിധായകൻ വിനയൻ പറഞ്ഞു. നിർമാതാവ് കൂടിയായ മാണി സി കാപ്പന് വോട്ടുതേടാൻ കലാജാഥ ഒരുക്കിയാണ് സിനിമ താരങ്ങളും അണിയറ പ്രവർത്തകരും പാലായിൽ എത്തിയത്. രാമപുരം ജംഗ്ഷനിൽ എൻ.സി.പി ദേശീയ ജനറൽ സെക്രട്ടറി ടി.പി പീതാംബരൻ മാസ്റ്റർ ജാഥ ഉദ്ഘാടനം ചെയ്തു.
ALSO READ: 5 വയസുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ പ്രവാസിക്ക് യു.എ.ഇയില്‍ ശിക്ഷ
സംവിധായകൻ വിനയനും, ജാഫർ ഇടുക്കിയുമാണ് ആദ്യ ദിനത്തിൽ മാണി സി കാപ്പന് വോട്ടഭ്യർത്ഥിക്കാൻ എത്തിയത്. ചരിത്രം തിരുത്തുന്ന തെരഞ്ഞെടുപ്പാകും ഇത്തവണത്തേതെന്ന് ജാഥ ഫ്ളാഗ് ഓഫ് ചെയ്ത് സംവിധായകൻ വിനയൻ പറഞ്ഞു. മമ്മി സെഞ്ച്വറിയുടെ നേതൃത്വത്തിൽ ഒരുക്കുന്ന കലാജാഥ രണ്ട് ദിവസം കൊണ്ട് മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളിൽ പര്യടനം പൂർത്തിയാക്കും.
കുറേ നാൾ നമ്മൾ ജയ അരിയുടെ ചോറ് കഴിച്ചു. അത് മാറ്റി വേറെ അരി ഒന്ന് വച്ച് നോക്കാമെന്നായിരുന്നു ജാഫർ ഇടുക്കിയുടെ പ്രതികരണം. യുഡിഎഫ് കൺവെൻഷനിൽ പി ജെ ജോസഫിനെ അവഹേളിച്ചതിലും ജാഫർ ഇടുക്കി പ്രതിഷേധം അറിയിച്ചു.
Post Your Comments