Latest NewsNewsIndiaTechnology

ചന്ദ്രയാൻ രണ്ട് വിക്രം ലാൻഡറിന്‍റെ സോഫ്റ്റ് ലാൻഡിംഗ് ശ്രമം പൂർത്തീകരിക്കാനാകാതെ ഇന്ന് ഒരാഴ്ച പിന്നിടുന്നു

ന്യൂഡൽഹി: ചന്ദ്രയാൻ രണ്ട് വിക്രം ലാൻഡറിന്‍റെ സോഫ്റ്റ് ലാൻഡിംഗ് ശ്രമം നടക്കാതെയായിട്ട് ഇന്ന് ഒരാഴ്ച. സോഫ്റ്റ് ലാൻഡിംഗിന് പകരം ഹാർഡ് ലാൻഡിംഗ് ആണെന്നതിനപ്പുറം കാര്യമായ വിവരങ്ങളൊന്നും ഇസ്രൊയുടെ ഭാഗത്ത് നിന്ന് ഇതുവരെ പുറത്ത് വന്നിട്ടില്ല. വിക്രം ലാൻഡറുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് മാത്രമാണ് ഇസ്രൊ പറയുന്നത്.

ALSO READ: ബിന്‍ ലാദന്റെ മകനെ കൊലപ്പെടുത്തിയെന്ന സ്ഥിരീകരണവുമായി അമേരിക്ക

വിക്രം ലാൻഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടു. എന്ത് കൊണ്ടാണ് സോഫ്റ്റ് ലാൻഡിംഗ് പൂർത്തായാക്കാനാവാഞ്ഞതെന്ന കാര്യത്തിൽ ഇത് വരെ ഇസ്രോ പ്രതികരിച്ചിട്ടില്ല. വിക്രം ലാൻഡ‌‌റുമായി ബന്ധം നഷ്ടപ്പെട്ടിട്ട് ഏഴ് ദിവസം പിന്നിടുകയാണ്. പക്ഷേ വിക്രം ലാൻഡറിനൊപ്പം മാധ്യമങ്ങളും ജനങ്ങളും ഇരുട്ടിലാണെന്ന് പറയേണ്ടി വരും. സെപ്റ്റംബർ ഏഴിന് പുല‌‌ർച്ചെ 1:53നായിരുന്നു ചരിത്രപരമായ സോഫ്റ്റ് ലാൻഡിംഗ് നടക്കേണ്ടിയിരുന്നത് എന്നാൽ അവസാന നിമിഷം അത് പാളി.

ALSO READ: വീണ്ടും പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം : ഇന്ത്യന്‍ സേന ശക്‌തമായി തിരിച്ചടിക്കുന്നു

ഇസ്രൊയിലെ തന്നെ മുൻ ശാസ്ത്രജ്ഞരെയും നിലവിലെ ഉദ്യോഗസ്ഥരെയുമെല്ലാം ഉദ്ധരിച്ചുള്ള റിപ്പോർ‍ട്ടുകൾ. കൃത്യമായ പഠനം നടത്താതെ ഇസ്രൊക്ക് ഒരു പ്രസ്താവന നടത്താനാവില്ലെന്നത് യാഥാർത്ഥ്യമാണ് എന്നാൽ ഇത്രയധികം വാർത്തകൾ പുകമറ സൃഷ്ടിക്കുമ്പോൾ അവ തെറ്റെങ്കിൽ തിരുത്താനുള്ള ഉത്തരവാദിത്വം തീർച്ചയായും ഇസ്രൊയ്ക്കുണ്ട്. വിക്രം തകർന്നിട്ടില്ലെന്നും ചെരി‌ഞ്ഞ് കിടക്കുകയാണ് എന്ന റിപ്പോർട്ട് മുതൽ ലാൻഡർ അവസാനഘട്ടത്തിൽ മലക്കം മറിഞ്ഞു എന്നത് വരെ. സംഭവിച്ചതെന്താണെന്നതിനെ പറ്റി ഒരായിരം റിപ്പോർട്ടുകൾ പുറത്ത് വന്നു.

shortlink

Post Your Comments


Back to top button