KeralaLatest NewsNews

‘അതാണിപ്പോള്‍ ഞങ്ങളുടെ മേല്‍വിലാസം’; മരട് ഫ്‌ലാറ്റിലെ കുട്ടികള്‍ക്ക് പറയാനുള്ളത്

കൊച്ചി: മരടിലെ ഫ്‌ലാറ്റുകള്‍ പൊളിച്ചുനീക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടതോടെ മുതിര്‍ന്നവരെപ്പോലെ തന്നെ ഏറെ മാനസിക സമ്മര്‍ദ്ദത്തിലായിരിക്കുകയാണ് ഇവിടുത്തെ കുട്ടികളും. ‘സ്‌കൂളില്‍ ഞങ്ങള്‍ക്കിപ്പോ പുതിയൊരു പേരുകിട്ടി, പൊളിക്കുന്ന ഫ്‌ലാറ്റിലെ കുട്ടികള്‍’ – മരടില്‍ പൊളിച്ചു നീക്കാന്‍ ഉത്തരവിട്ടിരിക്കുന്ന ഹോളിഫെയ്ത്ത് ഫ്‌ലാറ്റിലെ ഒരു പന്ത്രണ്ടുകാരന്റെ വാക്കുകളാണിത്. ഫ്‌ലാറ്റിലെത്തിയ ജില്ലാ ശിശുക്ഷേമ സമിതി ഭാരവാഹികള്‍ക്കു മുന്‍പിലാണ് കുട്ടികള്‍ തങ്ങളുടെ സങ്കടം തുറന്നു പറഞ്ഞത്. നിങ്ങള്‍ കായല്‍ നിരത്തി ഫ്‌ലാറ്റു പണിതിട്ടല്ലേ വെള്ളപ്പൊക്കമുണ്ടായതെന്ന് കുറ്റപ്പെടുത്തുന്നവരുമുണ്ടെന്ന് കുട്ടികള്‍ പറയുന്നു. ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് എസ്. അരുണ്‍കുമാറിനോടാണ് വിദ്യാര്‍ത്ഥികള്‍ ഇക്കാര്യം പറഞ്ഞത്.

ALSO READ: സ്വർണം കടത്തുന്നത് ശരീരത്തിനുള്ളിൽ ഒളിപ്പിച്ച്; മരണം വരെ സംഭവിക്കാവുന്ന കള്ളക്കടത്ത് രീതി ഇങ്ങനെ

എന്തൊക്കെയാണ് തങ്ങള്‍ക്ക് ചുറ്റും സംഭവിക്കുന്നതെന്നു മനസിലാക്കാനാവാത്ത കുറച്ച് കുഞ്ഞുങ്ങളുമുണ്ട് ഈ ഫ്‌ലാറ്റുകളില്‍. വീട്ടില്‍ നിറഞ്ഞ് നിന്നിരുന്ന സന്തോഷം പെട്ടെന്ന് അണഞ്ഞു, അച്ഛനമ്മമാരുടെ മുഖത്ത് സങ്കടം മാത്രം. അത് തങ്ങളുടെ കിടപ്പാടം നഷ്ടപ്പെടാന്‍ പോകുന്നതിന്റെ സൂചനയാണെന്ന് ആ കുഞ്ഞുങ്ങള്‍ക്ക് മനസിലാക്കാനായിട്ടില്ല. ‘എന്തൊക്കെയോ സംഭവിക്കുന്നു, ദിവസവും കുറെ ആളുകള്‍ വരുന്നു.. വലിയ ക്യാമറകള്‍ വരുന്നു. ടിവിയില്‍ ഞങ്ങളുടെ ഫ്‌ലാറ്റ് ഇടയ്ക്കു കാണിക്കാറുണ്ട്.. അപ്പയും അമ്മയും അതു കണ്ടു വിഷമിച്ചിരിക്കുന്നതു കാണാം. ഇതെല്ലാം കാണുമ്പോ ഞങ്ങള്‍ക്കും സങ്കടം വരും’ എന്താണ് വിശേഷമെന്നു ചോദിച്ചപ്പോള്‍ ശിശുക്ഷേമ സമിതി പ്രവര്‍ത്തകരോടുള്ള കുട്ടികളുടെ പ്രതികരണങ്ങള്‍ ഇതായിരുന്നു.

ALSO READ:അംബാനി കുടുംബത്തിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

‘ഉറങ്ങാന്‍ കഴിയുന്നില്ല എന്നും രാത്രിയില്‍ ഞെട്ടി ഉണരുന്നുവെന്നും ഭക്ഷണം കഴിക്കാന്‍ പറ്റുന്നില്ല എന്നും പറഞ്ഞവരുണ്ട്. എല്ലാ ഓണത്തിനും അത്തപ്പൂക്കളവും ഓണക്കളികളുമായി നടന്ന കുട്ടികള്‍ ഇത്തവണ മാതാപിതാക്കള്‍ക്കൊപ്പം നഗരസഭയ്ക്കു മുന്നില്‍ പട്ടിണി സമരത്തിലായിരുന്നു. ആ യാഥാര്‍ത്ഥ്യം മനസിലാക്കുമ്പോഴാണ് കുട്ടികള്‍ അനുഭവിക്കുന്ന സങ്കടത്തിന്റെ വ്യാപ്തി നമുക്ക് മനസിലാവുക. 18 വയസിനു താഴെയുള്ള ഏകദേശം 300 ലധികം കുട്ടികളാണ് അഞ്ചു ഫ്‌ലാറ്റുകളിലുമായുള്ളത്. സമീപ പ്രദേശങ്ങളിലുള്ള സ്‌കൂളുകളിലും കോളജുകളിലുമാണ് ഇവര്‍ പഠിക്കുന്നത്. ഇവിടുന്നു മാറി താമസിക്കേണ്ടി വന്നാല്‍ കുട്ടികളുടെ ഭാവി എന്താകുമെന്ന ചിന്തയും മാതാപിതാക്കള്‍ക്കുണ്ട്. കുട്ടികള്‍ക്ക് മാത്രമല്ല, മാതാപിതാക്കള്‍ക്കും കൗണ്‍സിലിങ് വേണ്ട സാഹചര്യമാണുള്ളതെന്നും ഫ്‌ലാറ്റ് അസോസിയേഷന്‍ ചുമതലയിലുള്ളവര്‍ പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button