നോര്‍ത്ത് കരോളിന: ഭര്‍ത്താവിനെ കെട്ടിയിട്ട് ഭാര്യ ജനനേന്ദ്രിയം മുറിച്ചുമാറ്റി. നോര്‍ത്ത് കരോളിനിലെ കാര്‍ട്ടെറെറ്റ് കൗണ്ടിയിലാണ് സംഭവം. ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് 61കാരനായ ജെയിംസിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തുന്നത്.
ALSO READ: ഒരു സുഗതന്‍ പോയതുകൊണ്ട് സമിതിക്ക് ഒന്നും പറ്റില്ല; വെള്ളാപ്പള്ളി നടേശൻ
ഭാര്യ വിക്ടോറിയ തോമസ് ഫ്രാബുട്ടാണ് തന്നെ കെട്ടിയിട്ടതെന്നും അവര്‍ കത്തി ഉപയോഗിച്ച് തന്റെ ജനനേന്ദ്രിയം മുറിച്ചുകളഞ്ഞുവെന്നും ജെയിംസ് സുരക്ഷാ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ തെരച്ചിലില്‍ മുറിച്ചുമാറ്റിയ ജനനേന്ദ്രിയം കണ്ടെത്തി. ഉടന്‍ തന്നെ ജെയിംസിനെയും ഐസ് ബാഗിലേക്ക് മാറ്റിയ ജനനേന്ദ്രിയവും ആശുപത്രിയിലെത്തിച്ചു. 56കാരിയായ വിക്ടോറിയ എന്തിനായിരുന്നു ഈ കൃത്യം നടത്തിയതെന്ന് വ്യക്തമല്ല. എന്നാല്‍ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഉപയോഗിച്ച് പാപിയെന്ന് എഴുതാനായിരുന്നു ഉദ്ദേശമെന്നും പക്ഷേ വേണ്ടത്ര രക്തം വന്നില്ലെന്നുമാണ് വിക്ടോറിയ ഉദ്യോഗസ്ഥരിലൊരാളോട് പറഞ്ഞത്.
ALSO READ: മില്‍മ ഉല്‍പന്നങ്ങള്‍ക്ക് പ്രിയമേറുന്നു; ഓണക്കാലത്ത് റെക്കോര്‍ഡ് വില്‍പ്പന
ചെടി മുറിക്കാനുപയോഗിക്കുന്ന കട്ടര്‍ ആണ് ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റാനിയ വിക്ടോറിയ ഉപയോഗിച്ചത്. അതേസയം കോടതിയിലെത്തിച്ചപ്പോള്‍ തലതാഴ്ത്തി ഇരുന്ന വിക്ടോറിയ കരയുകയായിരുന്നു. ജെയിംസ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Post Your Comments