ന്യൂഡല്‍ഹി: യുഎന്‍എ സാമ്പത്തിക തട്ടിപ്പ് കേസില്‍ എഫ് ഐആര്‍ റദ്ദാക്കില്ലെന്ന് സുപ്രീംകോടതി അറിയിച്ചു.നിക്ഷ്പക്ഷ അന്വേഷണം നടക്കട്ടെയെന്ന് സുപ്രീം കോടതി പറഞ്ഞു. ഇതേത്തുടര്‍ന്ന് സാമ്പത്തിക തട്ടിപ്പ് കേസിലെ അന്വേഷണം റദ്ദാക്കണം എന്നാവശ്യപ്പെട്ട് യുഎന്‍എ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ് നല്‍കിയ ഹര്‍ജി പിന്‍വലിച്ചു.
ALSO READ : ബോധവും ഭക്തിയുമുള്ള ഒരു ഹിന്ദുവും ചെയ്യുമെന്ന് തോന്നുന്നില്ല- യുവാവിന്റെ പോസ്റ്റ് വൈറലാകുന്നു
കേസില്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ എഫ്‌ഐആര്‍ റദ്ദാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. ജസ്റ്റിസ് നാഗേശ്വര്‍ റാവു അധ്യക്ഷനായ ബഞ്ചിന്റേതാണ് ഈ നിരീക്ഷണം. അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ എഫ്‌ഐആര്‍ റദ്ദാക്കി കേസിന്റെ അന്വേഷണത്തെ തടസ്സപ്പെടുത്താനാകില്ലെന്ന് നേരത്തെ തന്നെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് നാഗേശ്വര്‍ റാവു എഫ്‌ഐആര്‍ റദ്ദാക്കാന്‍ സാധിക്കില്ലെന്ന നിലപാടെടുത്തത്.
നേരത്തെ സംഘടനയുടെ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ നല്‍കിയ ഹര്‍ജി കേരളാ ഹൈക്കോടതിയും തള്ളിയിരുന്നു. 2017 ഏപ്രില്‍ മുതല്‍ ഇക്കഴിഞ്ഞ ജനുവരി വരെ അക്കൗണ്ടിലേക്കെത്തിയ മൂന്നര കോടിരൂപ തട്ടിയെടുത്തെന്നാണ് ജാസ്മിന്‍ ഷാ അടക്കമുള്ളവര്‍ക്കെതിരായ പരാതി. ജാസ്മിന്‍ ഷാ ഉള്‍പ്പെടെ മൂന്ന് പേരാണ് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ജാസ്മിന്‍ ഷായുടെ ഭാര്യ ഉള്‍പ്പടെ എട്ടു പ്രതികളാണ് കോസില്‍ ഇപ്പോഴുള്ളത്. കേസില്‍ ജാസ്മിന്‍ ഷാ ഒന്നാം പ്രതിയും ഭാര്യ ഷബ്‌ന എട്ടാം പ്രതിയുമാണ്.
Post Your Comments