ക്ഷേത്രത്തിന് മുമ്പില്‍ വണ്ടി പാര്‍ക്ക് ചെയ്തവര്‍ക്കെതിരെ യുവാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഈ ലോകത്തു ജീവിക്കുവോളം ചില നിയമങ്ങള്‍ അനുസരിക്കാന്‍ നിങ്ങളും ബാദ്ധ്യസ്ഥനാണ്. ഇതുപോലൊരു വളവില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതും ഒരു ക്ഷേത്രനടയില്‍ വഴിയടച്ച് വാഹനം പാര്‍ക്ക് ചെയ്യുന്നതും ഒക്കെ തെറ്റാണെന്നും അങ്ങനെ ചെയ്യാന്‍ പാടില്ലെന്നും നിയമങ്ങളുണ്ട്, അത് പാലിക്കേണ്ട ബാധ്യത നിങ്ങള്‍ ഏത് കൊമ്പനായാലും നിങ്ങള്‍ക്കുമുണ്ട് എന്ന് അരുണ്‍ ശേഖര്‍ എന്ന യുവാവ് പറയുന്നു.
അരുണിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഇതൊരു ക്ഷേത്രമാണ്. ഇതില്‍ മാര്‍ക്ക് ചെയ്തിട്ടുള്ള ഇടത്ത് നിങ്ങള്‍ ഒരു വണ്ടി കൊണ്ടിടുകയാണ്, അല്ലെങ്കില്‍ നിങ്ങളുടെ ചെരുപ്പൂരി ഇടുകയാണെന്നു കരുതുക. അങ്ങനെ ഒരു അന്യമതസ്ഥന്‍ ചെയ്യുമെന്ന് തോന്നുന്നില്ല. ബോധവും ഭക്തിയുമുള്ള ഒരു ഹിന്ദുവും ചെയ്യുമെന്നും തോന്നുന്നില്ല. ഇനി അഥവാ നിങ്ങള്‍ അറിയാതെ ചെയ്തുപോയാലും ഒരാള്‍ നിങ്ങളോട് അതെന്തിന് അങ്ങനെ ചെയ്തു എന്ന് ചോദിച്ചാല്‍ അയാളോട് ക്ഷമ ചോദിച്ച് തെറ്റ് തിരുത്താന്‍ നിങ്ങള്‍ ബാധ്യസ്ഥനാണ്. കാരണം അതാണ് മര്യാദ.
ഇനി, ക്ഷേത്രങ്ങളില്‍ പോകുന്നത് ആരാണ്? അതൊരു വിശ്വാസി ആണ്. വിശ്വാസി അവിടെ കാഴ്ച കാണാനല്ല പോകുന്നത്, മറിച്ച് ആത്മീയമായ ഒരു ഉണര്‍വ്വ് അന്വേഷിച്ചുപോകുന്നതാണ്. കാഴ്ച കാണാന്‍ വേണ്ടി ക്ഷേത്രത്തില്‍ പോകുന്ന ഒരു വ്യക്തിയെ നമുക്ക് വിശ്വാസിയെന്നു വിളിക്കാന്‍ പറ്റില്ലല്ലോ. അതൊരു കാഴ്ചക്കാരന്‍ മാത്രമാണ്. അത്തരമൊരു കാഴ്ചക്കാരന് സ്വന്തം ലക്ഷ്യം വെളിപ്പെടുത്തിയ ശേഷം വിശ്വാസിയുടെ പ്രിവിലേജ് നല്‍കണമെന്ന് ആവശ്യപ്പെടാനുള്ള അവകാശവുമില്ല.
മൂന്നാമത്, നിങ്ങള്‍ ആരോ ആയിക്കൊള്ളട്ടെ, നിങ്ങള്‍ ആരുടെ ബന്ധുവോ ആയിക്കൊള്ളട്ടെ, നിങ്ങളുടെ പൊസിഷന്‍ എന്തോ ആയിക്കൊള്ളട്ടെ, ഈ ലോകത്തു ജീവിക്കുവോളം ചില നിയമങ്ങള്‍ അനുസരിക്കാന്‍ നിങ്ങളും ബാദ്ധ്യസ്ഥനാണ്. ഇതുപോലൊരു വളവില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതും ഒരു ക്ഷേത്രനടയില്‍ വഴിയടച്ച് വാഹനം പാര്‍ക്ക് ചെയ്യുന്നതും ഒക്കെ തെറ്റാണെന്നും അങ്ങനെ ചെയ്യാന്‍ പാടില്ലെന്നും നിയമങ്ങളുണ്ട്, അത് പാലിക്കേണ്ട ബാധ്യത നിങ്ങള്‍ ഏത് കൊമ്പനായാലും നിങ്ങള്‍ക്കുമുണ്ട്.
READ ALSO: ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്ത് ഭാര്യ; കാരണം ഞെട്ടിക്കുന്നത്
നാലാമതായി, നിങ്ങളുടെ ബന്ധുവിന്റെയോ അല്ലെങ്കില്‍ നിങ്ങളുടെയോ സ്ഥാനവും വലിപ്പവും മഹിമയും നോക്കിയല്ല നിങ്ങളുടെ നിയമലംഘനങ്ങളോട് ആള്‍ക്കാര്‍ പ്രതികരിക്കുന്നത്. തെറ്റ് ചെയ്യുമ്പോള്‍ നിങ്ങള്‍ വെറും തെറ്റുകാരന്‍ മാത്രമാണ്. നടപ്പാതയില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതും ഫുട്പാത്തിലൂടെ വണ്ടിയോടിക്കുന്നതും എല്ലാം നിയമപരമായി തെറ്റാണ്. തെറ്റ് ചെയ്യുന്നവരോട് എന്തിനതു ചെയ്തുവെന്ന് ചോദിക്കാന്‍ തെറ്റ് ചെയ്യാത്തവര്‍ക്ക് അവകാശമുണ്ട്. അപ്പോള്‍ ഞാന്‍ ഇന്നയാളാണ്, അതുകൊണ്ട് എന്നെ ചോദ്യം ചെയ്യാന്‍ പാടില്ല എന്ന മട്ടിലെ സംസാരം ശരിയല്ല. നാടുവാഴികളും ജന്മിമാരും രാജാക്കന്മാരും ഒക്കെ 47നു മുന്‍പ്.
READ ALSO: ചൂട് കാപ്പി കാരണം വിമാനത്തിന് അടിയന്തര ലാന്‍ഡിങ്; സംഭവമിങ്ങനെ
https://www.facebook.com/photo.php?fbid=2333913723524993&set=a.1416077075308667&type=3
Post Your Comments