Latest NewsNews

സന്ദര്‍ശന വിസ നിരക്കുകളില്‍ മാറ്റം വരുത്തി സൗദി

റിയാദ് : സന്ദര്‍ശന വിസ നിരക്കുകളില്‍ മാറ്റം വരുത്തി സൗദി. സൗദിയിലേക്ക് എല്ലാ വിധ സന്ദര്‍ശക വിസക്കുമുള്ള നിരക്ക് 300 റിയാലാക്കി ഏകീകരിച്ചു. ഇതോടെ ബിസിനസ് സന്ദര്‍ശനത്തിനൊപ്പം ബന്ധു സന്ദര്‍ശനവും മുന്നൂറ് റിയാല്‍ കൊണ്ട് സാധിക്കും. ഒരു മാസത്തെയും ഒരു വര്‍ഷത്തെയും സന്ദര്‍ശക വിസക്കും ഇനി മുതല്‍ മുന്നൂറ് റിയാല്‍ മതി.

Read Also : മുസ്ലീം ഭൂരിപക്ഷ പ്രദേശമായതിനാല്‍ ഇന്ത്യ കശ്മീരിനെ ഒറ്റപ്പെടുത്തുന്നു’; നുണയും വർഗീയതയും അഴിച്ചു വിട്ട് വീണ്ടും സാക്കിര്‍ നായിക്

ഹജ്, ഉംറ, ടൂറിസ്റ്റ്, ബിസിനസ്, വിസിറ്റ്, ട്രാന്‍സിറ്റ്, മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകള്‍ക്കെല്ലാം ഏകീകൃത ഫീസ് ആയ 300 റിയാല്‍ ബാധകമായിരിക്കും. മൂന്ന് മാസം കാലാവധിയുള്ളതാണ് ഒന്നാമത്തെ വിസ. ഇതില്‍ ഓരോ മാസവും പുറത്ത് പോയി മടങ്ങിയെത്തണം.

ഒരു വര്‍ഷം കാലാവധിയുള്ളതാണ് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ. ഈ വിസയില്‍ എത്ര തവണയും രാജ്യത്തിന് പുറത്ത് പോയി വരാം. ചുരുങ്ങിയത് മൂന്ന് മാസത്തിന് ശേഷം ഒരു തവണയെങ്കിലും പുറത്ത് പോയി വരണം. ട്രാന്‍സിറ്റ് വിസയുടെ കാലാവധി 96 മണിക്കൂറാണ്. ഇതുപയോഗിച്ച് കണക്ഷന്‍ ഫ്‌ലൈറ്റുകളുപയോഗിക്കുന്നവര്‍ക്ക് രാജ്യത്ത് മണിക്കൂറുകള്‍ തങ്ങാനുള്ള അവസരം ലഭിക്കും.

ടൂറിസം രംഗത്തെ നേട്ടം ലക്ഷ്യമിട്ടാണ് നിരക്ക് കുറച്ചത്. ആവര്‍ത്തിച്ചുള്ള ഉംറക്ക് ഏര്‍പ്പെടുത്തിയിരുന്ന രണ്ടായിരം റിയാല്‍ ഫീസും കഴിഞ്ഞ ദിവസം കളഞ്ഞിരുന്നു.

ആയിരം റിയാലിലേറെ ചിലവുണ്ടായിരുന്നു ഒരു വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസക്ക്. നിലവില്‍ മുന്നൂറ് റിയാലുണ്ടെങ്കില്‍ വിസയും നേടി ടിക്കറ്റെടുത്താല്‍ സൌദിയിലെത്താം. ബിസിനസ് വിസകള്‍ക്കും, ടൂറിസം വിസകള്‍ക്കുമുള്ള നടപടികള്‍ എളുപ്പമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button