മുംബൈ•അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് എന്‍.സി.പി ലോക്സഭാ അംഗം ഉദയന്‍രാജെ ഭോസലെ ബി.ജെ.പിയില്‍ ചേരുമെന്നതിന് സ്ഥിരീകരണമായി. ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ ബി.ജെ.പിയില്‍ ചേരുമെന്ന് ഭോസലെ അറിയിച്ചു.
ഛത്രപതി ശിവാജി മഹാരാജിന്റെ പിൻഗാമിയും മഹാരാഷ്ട്രയിൽ നിന്നുള്ള നാല് എൻസിപി എംപിമാമാരില്‍ ഒരാളുമായ ഭോസലെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിൻ ഗഡ്കരി, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, മഹാരാഷ്ട്ര ബിജെപി പ്രസിഡന്റ് ചന്ദ്രകാന്ത് പാട്ടീൽ എന്നിവരും ഡല്‍ഹിയില്‍ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുമെന്ന് ഭോസലെ അറിയിച്ചു.
പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ സതാരയിൽ നിന്നുള്ള എംപിയായ ഭോസലെ, എൻസിപി മേധാവി ശരദ് പവാറിനെ വ്യാഴാഴ്ച പൂനെയിൽ സന്ദർശിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവവികാസം.
മഹാരാഷ്ട്ര നിയമസഭയിൽ എൻസിപിയുടെ സതാര സീറ്റിനെ പ്രതിനിധീകരിച്ചിരുന്ന ഭോസാലെയുടെ കസിൻ ശിവേന്ദ്രസിങ് ജൂലൈ 31 നാണ് ബിജെപിയിൽ ചേർന്നത്.
അടുത്ത മാസം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, എന്‍.സി.പിയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ് നേതാക്കന്മാരുടെ കൂടുമാറ്റം. അടുത്തിടെ മുന്‍ മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള പ്രമുഖ നേതാക്കള്‍ ബി.ജെ.പി-ശിവസേന പാളയങ്ങളില്‍ എത്തിയിരുന്നു.
Post Your Comments