ചെന്നൈ : പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ ഫ്ളക്സ് ബോര്‍ഡ് ബോര്‍ഡ് തകര്‍ന്നു വീണ് സ്‌കൂട്ടര്‍ യാത്രക്കാരിയ്ക്ക് ദാരുണ മരണം. അണ്ണാ ഡി.എം.കെ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡ് മറിഞ്ഞുവീണാണ് സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ചത് .
ചെന്നൈ പല്ലാവരം റോഡരികില്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡാണ് ക്രോംപേട്ട് സ്വദേശി ആര്‍. ശുഭശ്രീയുടെ ജീവനെടുത്തത്. ഐ.എല്‍.ടി.എസ് പരീക്ഷയെഴുതി സ്‌കൂട്ടറില്‍ വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ ബോര്‍ഡ് പൊട്ടിവീണ് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു മറിയുകയും, പുറകെയെത്തിയ ലോറിയ്ക്കടിയില്‍ പെടുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ശുഭശ്രീയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല. അണ്ണാ ഡി.എം.കെ നേതാവിന്റെ മകന്റെ വിവാഹവുമായി ബന്ധപ്പെട്ടാണ് ഫ്ളക് സ്ഥാപിച്ചിരുന്നത്.
ഇതോടെ യുവതി മരിച്ച കേസില്‍ രൂക്ഷ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി രംഗത്തെത്തി.. ഫ്‌ളക്‌സ് നിരോധന ഉത്തരവിറക്കി, ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇത് നടപ്പാക്കാത്തത് സര്‍ക്കാറിന്റെ പിടിപ്പുകേടാണെന്ന് കോടതി വിമര്‍ശിച്ചു. സംഭവത്തില്‍ കോടതി സ്വമേധയാ കേസെടുത്തു.
ചെന്നൈയിലെ റോഡരികുകളില്‍ വിവിധയിടങ്ങളിലായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും വലിയ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ഫ്‌ളക്‌സുകള്‍ വിലക്കി ഹൈക്കോടതി ഉത്തരവിട്ട് വര്‍ഷം പിന്നിടുമ്പോഴും എവിടെയും ഇത് പാലിക്കപ്പെടുന്നില്ല.
Post Your Comments