
ന്യൂഡല്‍ഹി: സന്പൂര്‍ണ വികസനം സാധ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.രാജ്യത്തെ കൊള്ളയടിക്കുന്നവരെ ശിക്ഷിക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്. അഴിമതിക്കെതിരെ ഒരു വീട്ടുവീഴ്ചയും ഉണ്ടായിരിക്കുന്നതല്ലെന്നും ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം വ്യക്തമാക്കി.
എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ 100 ദിവസത്തെ ഭരണനേട്ടങ്ങള്‍ വെറും ട്രെയിലര്‍ മാത്രമാണെന്നും വരും വര്‍ഷങ്ങളില്‍ ഇതിന്റെ പൂര്‍ണരൂപം രാജ്യത്ത് ദൃശ്യമാകുമെന്നും മോദി പറഞ്ഞു.സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളും ഭീകരതയ്ക്കും അഴിമതിക്കും എതിരായ പോരാട്ടങ്ങളും ട്രെയിലര്‍ മാത്രമാണ്.
പൂര്‍ണമായ ചിത്രം വരാനിക്കുന്നതേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.ഇതിന് മുന്‍പ് രാജ്യം ഇത്രയും വേഗതയിലുള്ള വികസനത്തിന് സാക്ഷ്യം വഹിച്ചിട്ടില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.
Post Your Comments