ഛണ്ഡീഗഡ്: ഗുസ്തി താരം ബബിത ഫൊഗട്ട് സബ് ഇന്‍സ്പെക്ടര്‍ ജോലി രാജിവച്ചു. ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയില്‍ അംഗത്വം എടുത്ത ബബിത മത്സരരംഗത്തുണ്ടാകുമെന്നാണ് സൂചന. ബിജെപിയില്‍ ചേര്‍ന്ന് ഒരു ദിവസം കഴിഞ്ഞ് ഓഗസ്റ്റ് 13 ന് ആണ് ഇന്‍സ്‌പെക്ടര്‍ സ്ഥാനം രാജിവെച്ചത്. ഹരിയാന പോലീസ് രാജി സ്വീകരിച്ചു. വരാനിരിക്കുന്ന ഹരിയാന തെരഞ്ഞെടുപ്പില്‍ ബബിത ഫോഗാട്ട് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. ബര്‍ദയില്‍ നിന്നോ ചാര്‍ക്കി ദാദ്രി സീറ്റില്‍ നിന്നോ അവര്‍ മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
READ ALSO: കശ്മീര്‍ വിഷയത്തില്‍ വീണ്ടും പാകിസ്ഥാന് തിരിച്ചടി; ഇമ്രാന്റെ പ്രതിഷേധ റാലിക്ക് പിന്തുണയില്ല
ബിജെപിയില്‍ അംഗത്വം എടുത്തതിനാലാണ് രാജിയെന്ന് ബബിത പ്രതികരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഞാന്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. രാജി സമര്‍പ്പിച്ച ശേഷം മാത്രമേ ഞങ്ങള്‍ക്ക് പാര്‍ട്ടിയില്‍ ചേരാനാകു. ഓഗസ്റ്റില്‍ രാജി സമര്‍പ്പിച്ചിരുന്നുവെന്നും ബബിത’ വ്യക്തമാക്കി. ആഗസ്ത് 12 നാണ് ബബിത ഫോഗത്തും അച്ഛന്‍ മഹാവീര്‍ ഫോഗത്തും ബിജെപിയില്‍ ചേര്‍ന്നത്. കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജുവിന്റെ സാന്നിധ്യത്തിലാണ് പാര്‍ട്ടി അംഗത്വം എടുത്തത്. ബിജെപിയില്‍ ചേരാനുള്ള കാരണങ്ങള്‍ ചോദിച്ച മഹാവീര്‍ ഫോഗാത്, നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയങ്ങളിലും പരിപാടികളിലും ഞങ്ങള്‍ക്ക് മതിപ്പുണ്ടെന്നാണ് പ്രതികരിച്ചത്.
BJP National Working President Shri @JPNadda welcomes Shri Mahavir Phogat and star wrestler @BabitaPhogat in BJP. pic.twitter.com/5zr2ppwR8Q
— BJP (@BJP4India) August 12, 2019
Post Your Comments