Latest NewsNewsIndia

ഫോണില്‍ സംസാരിച്ച് യുവതി ഇരുന്നത് ഇണചേരുന്ന പാമ്പുകള്‍ക്ക് മുകളില്‍- പിന്നീട് സംഭവിച്ചത്

ഗോരഖ്പൂര്‍: ഫോണില്‍ സംസാരിക്കുന്നതിനിടെ പാമ്പുകള്‍ക്ക് മുകളില്‍ ഇരുന്ന യുവതിക്ക് ദാരുണാന്ത്യം. ഗോരഖ്പൂരിലെ റിയാന്‍വ് ഗ്രാമത്തിലാണ് ദാരുണസംഭവം. തായ്ലന്‍ഡില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ജയ് സിംഗ് യാദവിനോട് സംസാരിക്കുകയായിരുന്നു ഭാര്യ ഗീത. ഫോണില്‍ സംസാരിച്ച് കിടപ്പുമുറയിലെത്തിയ ഗീത കട്ടിലില്‍ ഇണചേരുന്ന പാമ്പുകളെ കണ്ടിരുന്നില്ല. പാമ്പുകളെ കാണാതെ അവര്‍ കട്ടിലില്‍ ഇരിക്കുകയായിരുന്നു. ഉടന്‍ തന്നെ ഗീതയ്ക്ക് പാമ്പുകളുടെ കടിയേല്‍ക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കം ബോധരഹിതയായ യുവതിയെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

READ ALSO: കാമുകിയെ വിവാഹം കഴിക്കാന്‍ ഹിന്ദുമതം സ്വീകരിച്ചു, വിവാഹശേഷം വീണ്ടും മുസ്ലീമായി; മകളെ മതം മാറ്റാന്‍ ശ്രമിക്കുന്നുവെന്ന പിതാവിന്റെ പരാതി സുപ്രീം കോടതിയില്‍

കുടുംബാംഗങ്ങളും അയല്‍വാസികളും ഗീതയുടെ മുറിയില്‍ തിരിച്ചെത്തിയപ്പോഴും പാമ്പുകള്‍ കട്ടിലിലുണ്ടായിരുന്നു. ബെഡ് ഷീറ്റിന്റെ നിറം കാരണം പാമ്പുകള്‍ പെട്ടെന്ന് ഗീതയുടെ ശ്രദ്ധയില്‍പെട്ടു കാണില്ലെന്നാണ് ഇവരുടെ നിഗമനം. അയല്‍ക്കാര്‍ പാമ്പുകളെ അടിച്ചു കൊന്നു.

READ ALSO: ഡോറിയന്‍ ചുഴലിക്കാറ്റില്‍ നിന്നും അതിജീവിച്ചെത്തിയ മൂന്നു വയസുകാരന് സുഹൃത്തുക്കള്‍ നല്‍കിയ സ്വീകരണം കണ്ണുനനയിക്കും- വീഡിയോ

shortlink

Related Articles

Post Your Comments

Related Articles


Back to top button