Latest NewsNewsIndia

തലവേദനയ്ക്ക് 15 ഗുളികകള്‍ ഒരുമിച്ച് കഴിച്ച വീട്ടമ്മയ്ക്ക് സംഭവിച്ചത്

ബെംഗളൂരു: തലവേദന വന്നാല്‍ ചിലര്‍ക്ക് സഹിക്കാന്‍ പറ്റില്ല. വേദനസംഹാരി കഴിച്ചും ബാം പുരട്ടിയും അതിനെ കുറയ്ക്കാന്‍ ശ്രമിക്കും. എന്നാല്‍ ഗുളിക കഴിക്കുന്നത് ശരീരത്തിന് ദോഷമാണ്. അത് അമിതമായാല്‍ മരണം തന്നെ ഉറപ്പാണ്. അത്തരത്തില്‍ വിട്ടുമാറാത്ത തലവേദനയ്ക്ക് നിര്‍ദ്ദേശിച്ച ഗുളികകള്‍ അമിതമായി കഴിച്ച 45 കാരിയായ സ്ത്രീ മരിച്ചു. ഡോക്ടര്‍ എഴുതിയ ഗുളികകള്‍ എല്ലാം ഒരുമിച്ച് കഴിച്ച അനസൂയമ്മ (45) ആണ് മരിച്ചത്.

READ ALSO: ടെക്‌നോപാര്‍ക്ക് വഴി ലൈറ്റ് മെട്രോ; ഗതാഗത പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് പ്രതീക്ഷ

തൊഴിലാളിയായ മുനശപ്പയുടെ ഭാര്യയായിരുന്നു അനുസുയമ്മ, കഴിഞ്ഞ 15 വര്‍ഷമായി തലവേദനയ്ക്ക് ചികിത്സയിലാണ്. കടുത്ത തലവേദന അനുഭവിച്ച ഇവര്‍ 15 ഗുളികകള്‍ കഴിക്കുകയായിരുന്നു. ഇതോടെ ആരോഗ്യനില വഷളായ ഇവരെ മകള്‍ സമീപത്തെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. എന്നാല്‍ ആരോഗ്യനിലയില്‍ മാറ്റം വരാത്തതിനെത്തുടര്‍ന്ന് ഇവരെ വിക്ടോറിയ ഹോസ്പിറ്റലിലേക്ക് മാറ്റി. വിദഗ്ദ ചികിത്സ തേടിയെങ്കിലും തിങ്കളാഴ്ചയോടെ മരണം സംഭവിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

READ ALSO: പിഞ്ചുകുഞ്ഞിന്റെ വായില്‍ നെല്ല് നിറച്ച് മുത്തച്ഛന്‍ കൊലപ്പെടുത്തി- ക്രൂരതയ്ക്കിരയായത് അഞ്ചുദിവസം പ്രായമുള്ള പെണ്‍കുട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button