Latest NewsNewsIndia

പിഞ്ചുകുഞ്ഞിന്റെ വായില്‍ നെല്ല് നിറച്ച് മുത്തച്ഛന്‍ കൊലപ്പെടുത്തി- ക്രൂരതയ്ക്കിരയായത് അഞ്ചുദിവസം പ്രായമുള്ള പെണ്‍കുട്ടി

വാറങ്കല്‍: പിഞ്ചുകുഞ്ഞിന്റെ വായില്‍ നെല്ല് നിറച്ച് ക്രൂരമായി കൊലപ്പെടുത്തി തെലുങ്കാനയിലെ മുത്തച്ഛന്‍. മകന് പിറന്ന പെണ്‍കുട്ടിയെയാണ് ക്രൂരതയ്ക്കിരയാക്കിയത്. ആണ്‍കുട്ടി പിറക്കുമെന്ന പ്രതീക്ഷയിലിരുന്ന കുടുംബത്തിലേക്ക് പെണ്‍കുട്ടിയെത്തിയതോടെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. കേശവപുരത്തിനടുത്താണ് സംഭവം. അഞ്ചു ദിവസംപ്രായമുള്ള കുട്ടിയുടെ വായില്‍ നെല്ല് നിറച്ച് കൊലപ്പെടുത്തി പാടത്ത് കുഴിച്ചിട്ടു. കഴിഞ്ഞ ബുധനാഴ്ച നാട്ടിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലായിരുന്നു മമത തന്റെ രണ്ടാമത്തെ പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്.

READ ALSO: യതീഷ് ചന്ദ്രയുടെയും ഒരു പറ്റം പോലീസുകാരുടെയും നേതൃത്വത്തിൽ ഒരു കിടിലൻ ഓണപ്പാട്ട്; ഇരുകൈയ്യും നീട്ടി സ്വീകരിച്ച് സോഷ്യൽ മീഡിയ

എന്നാല്‍ ഞായറാഴ്ചയോടെ കുട്ടിയെ മുത്തച്ഛന്‍ കൊലപ്പെടുത്തുകയായിരുന്നെന്ന് ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ (ഡിസിപിഒ) തിരുപതി റെഡ്ഡി പറഞ്ഞു. കുട്ടിയുടെ വായില്‍ നെല്ല് നിറച്ച് കൊലപ്പെടുത്തിയശേഷം മുത്തച്ഛന്‍ പാടത്തു കുഴിച്ചിടുകയും ചെയ്‌തെന്ന് പൊലീസ് വ്യക്തമാക്കി. ഡിസിപിഒ തിരുപതി റെഡ്ഡിയും പൊലീസ് സംഘവും സംഭവസ്ഥലത്തെത്തി. അതേസമയം തന്റെ മകന് ആണ്‍കുട്ടി പിറക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇയാളെന്ന് ഐസിഡിഎസ് പ്രവര്‍ത്തകരും സാക്ഷ്യപ്പെടുത്തി.

READ ALSO: കശ്മീരില്‍ ജന ജീവിതം സാധാരണ നിലയിൽ, വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും തുറന്നു പ്രവർത്തിക്കുന്നു: സ്ഥിതിഗതികള്‍ വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

shortlink

Related Articles

Post Your Comments

Related Articles


Back to top button