Latest NewsIndiaNews

എന്തു പ്രശനം ഉണ്ടായാലും കുട്ടികളുടെ പഠിപ്പ് മുടങ്ങാൻ പാടില്ല; കുത്തൊഴുക്ക് കാര്യമാക്കാതെ പുഴ നീന്തി സ്‌കൂളിലെത്തുന്ന ടീച്ചർ നാടിൻറെ അഭിമാനം

ഒഡിഷ: എന്തു പ്രശനം ഉണ്ടായാലും കുട്ടികളുടെ പഠിപ്പ് മുടങ്ങാൻ പാടില്ലെന്ന നിലപാടുമായി സാഹസിക പ്രവർത്തി ചെയ്‌താണ്‌ ബിനോദിനി സമൽ എന്ന ടീച്ചർ സ്കൂളിലെത്തുന്നത്. മഴക്കാലത്ത് എല്ലാ ദിവസവും കുത്തിയൊഴുകുന്ന സപുവ നദിയെ മുറിച്ചു കടക്കാതെ ബിനോദിനിക്ക് സ്കൂളിൽ എത്താൻ കഴിയില്ല, ബിനോദിനിയുടെ അദ്ധ്യാപന ദിനചര്യയിൽ സാഹസികമായ ഈ നീന്തലും ഉൾപ്പെടുന്നു.

ALSO READ: പാക്കിസ്ഥാന്റെ വ്യാമോഹം നടക്കില്ല; കാശ്മീർ വിഷയത്തിലും, പൗരത്വ രജിസ്റ്റർ വിഷയത്തിലും പിന്തുണ അറിയിച്ച് മൗലാനാ മഹ്മൂദ് മദനി

ബിനോദിനി സമലിനെ തന്റെ ജോലിക്ക് ഹാജരാകുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നതിൽ പ്രദേശത്തെ ജനങ്ങൾ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. “എന്നെ സംബന്ധിച്ചിടത്തോളം ജോലി മറ്റെന്തിനെക്കാളും പ്രധാനമാണ്. ഞാൻ വീട്ടിൽ ഇരുന്നാൽ എന്തുചെയ്യും, ”ഗണശിഷ്യക് എന്ന നിലയിൽ ആദ്യത്തെ ശമ്പളം വെറും 1,700 രൂപയായിരുന്നു, ഇപ്പോൾ അത് പ്രതിമാസം 7,000 രൂപയിലെത്തി ബിനോദിനി ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. രണ്ട് ദിവസം മുമ്പ് കഴുത്ത് മുട്ടെ വെള്ളത്തിൽ നദിയിലൂടെ ബിനോദിനി നീന്തുന്ന ഫോട്ടോകൾ ഫെയ്സ്ബുക്കിൽ വൈറലായിരുന്നു. 49- കാരിയായ ബിനോദിനി സമൽ 2008 മുതൽ അധ്യാപികയായി സേവനമനുഷ്ഠിച്ചു വരികയാണ്. 2000-ത്തിന്റെ തുടക്കത്തിൽ ഒഡീഷ സ്കൂളും ബഹുജന വിദ്യാഭ്യാസ വകുപ്പും നിയോഗിച്ച ആയിരക്കണക്കിന് കരാർ അധ്യാപകർ ‘ഗണശിക്ഷ്യക്’ ൽ ഒരാളാണ് ബിനോദിനി.

ALSO READ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ഓപ്പണറാകാൻ പ്രമുഖ താരം

നദിയുടെ മുകളിലൂടെ 40 മീറ്റർ വീതിയിൽ കുറച്ചു വർഷങ്ങൾക്കു മുമ്പ് ഒരു പാലം നിർമ്മിക്കാൻ നിർദ്ദേശിച്ചിരുന്നുവെങ്കിലും അത് നടപ്പായിട്ടില്ല. ധെങ്കനാൽ ജില്ലയിലെ ഹിന്ദോൾ ബ്ലോക്കിലെ ജരിപാൽ ഗ്രാമത്തിലെ ബിനോദിനിയുടെ വീട്ടിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെ സപുവ നദിക്ക് കുറുകെ ആണ് രത്തിയപാല പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 53 വിദ്യാർത്ഥികളാണ് സ്കൂളിൽ ഉള്ളത്.

വേനൽക്കാലത്ത് നദി മിക്കവാറും വരണ്ടതാണെങ്കിലും, മഴക്കാലത്തും മഴക്കാലത്തിനു ശേഷവും വലിയ ഒഴുക്കുണ്ടാവാറുണ്ട്. മഴക്കാലത്ത്, നദിയിലെ ഒഴുക്കിന്റെ തോത് അനുസരിച്ച് ഹെഡ്മിസ്ട്രസും വിദ്യാർത്ഥികളും ചിലപ്പോൾ സ്കൂളിൽ എത്തുന്നതിൽ പരാജയപ്പെട്ടേക്കാം, എന്നാൽ ബിനോദിനി സമൽ ഇതുവരെയും നദിയോട് കീഴടങ്ങിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button