MollywoodLatest NewsKeralaNews

മരട് ഫ്ലാറ്റ് പൊളിക്കൽ: ജനങ്ങൾക്ക് സർക്കാരിനെക്കൊണ്ട് ഒരു ഗുണവും ഇല്ല; നിലപാട് വ്യക്തമാക്കി നടൻ ജോയ് മാത്യു

തിരുവനന്തപുരം: ലോൺ എടുത്ത് ഫ്ലാറ്റ് വാങ്ങിയവരെ ഇറക്കിവിടാനാണ് സർക്കാരിന് ഉത്സാഹം. ജനങ്ങൾക്ക് സർക്കാരിനെക്കൊണ്ട് ഒരു ഗുണവും ഇല്ല. മരട് ഫ്ലാറ്റ് വിഷയത്തിൽ നടൻ ജോയ് മാത്യു പ്രതികരിച്ചു.

ALSO READ: പാഠം പഠിക്കാതെ പാക്കിസ്ഥാൻ; പാക്ക് പട്ടാളത്തിന്റെ അതിക്രമങ്ങൾക്കെതിരെ ബലൂച് ആക്ടിവിസ്റ്റുകളുടെ പ്രതിഷേധം

പിവി അൻവർ എംഎൽഎയുടെ തടയണ പൊളിക്കാതെ നിർജീവമായ സർക്കാരാണിത്. വേറൊരു എം എൽ എ കായൽ കയ്യേറുകയും ചെയ്തു. എന്നാൽ, ലോൺ എടുത്ത് ഫ്ലാറ്റ് വാങ്ങിയവരെ ഇറക്കിവിടാനാണ് സർക്കാരിന് ഉത്സാഹമെന്നും നടൻ ജോയ് മാത്യു വിമര്‍ശിച്ചു.

മലപ്പുറം ചീങ്കണ്ണിപ്പാലയിലാണ് പി വി അന്‍വര്‍ എംഎല്‍എ അനധികൃതമായി തടയണ നിര്‍മിച്ചത്. ദുരന്തനിവാരണ നിയമം അട്ടിമറിച്ചാണ് എംഎൽഎ തടയണ നിര്‍മിച്ചതെന്ന് പെരിന്തല്‍മണ്ണ ആര്‍ഡിഒ മലപ്പുറം കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. കക്കാടംപൊയിലില്‍ അൻവറിന്‍റെ വാട്ടര്‍ തീം പാര്‍ക്കിലേക്ക് വേനല്‍കാലത്ത് വെള്ളമെത്തിക്കാൻകൂടി ഉദ്ദേശിച്ചുള്ളതായിരുന്നു ഈ തടയണ. സമീപത്തെ കരിമ്പ് ആദിവാസി കോളനിയിലേക്കുള്ള നീരൊഴുക്ക് തടഞ്ഞായിരുന്നു പി വി അൻവര്‍ തടയണ നിര്‍മ്മിച്ചിരുന്നത്. പ്രതിഷേധം ശക്തമായതോടെ ഭാര്യാപിതാവിന്‍റെ പേരിലേക്ക് മാറ്റിയ സ്ഥലത്തെ തടയണ ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് പൊളിച്ചു നീക്കിയത്.

ALSO READ: കുൽഭൂഷൺ ജാദവ് കേസ്: വീണ്ടും നയതന്ത്രസഹായം നൽകാനുള്ള തീവ്രശ്രമം തുടരുമെന്ന് ഇന്ത്യ

നെൽവയൽ തണ്ണീർതട സംരക്ഷണ നിയമം ലംഘിച്ചാണ് മുന്‍മന്ത്രി തോമസ് ചാണ്ടി ആലപ്പുഴയിലെ ലേക്ക് പാലസ് റിസോർട്ടിലേക്ക് നിയമവിരുദ്ധമായി റോഡ് നിര്‍മിച്ചത്. ചട്ടലംഘനത്തിന്‍റെ പേരില്‍ ലേക് പാലസ് റിസോര്‍ട്ടിന് നികുതിയും പിഴയും ഉള്‍പ്പെടുത്തി 1.17 കോടി രൂപയാണ് ആലപ്പുഴ നഗരസഭ ചുമത്തിയത്. ഇതിനെതിരെ തോമസ് ചാണ്ടിയുടെ കമ്പനി സംസ്ഥാന സര്‍ക്കാരിന് അപ്പീല്‍ നല്‍കി. അപ്പീലിന്മേല്‍ സര്‍ക്കാര്‍ നഗരകാര്യ ജോയിന്‍റ് ഡയറക്ടറോട് അന്വേഷണത്തിന് ഉത്തരവിട്ടു. അദ്ദേഹത്തിന്‍റെ അന്വേഷണറിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ പിഴത്തുക 34 ലക്ഷമായി വെട്ടിക്കുറച്ചു. ഈ തുക ഈടാക്കിക്കൊണ്ട് കെട്ടിടങ്ങള്‍ നിയമവിധേയമായി ക്രമവത്കരിക്കാനും സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

അതേസമയം, മരട് നഗരസഭയിലെ നാല് ഫ്ലാറ്റുകൾ പൊളിച്ചുമാറ്റാനുള്ള നീക്കത്തിനെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സങ്കട ഹർജി നൽകാനൊരുങ്ങുകയാണ് ഫ്ലാറ്റുടമകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button