Latest NewsIndiaNews

ജി.ഡി.​പിയെ സംബന്ധിച്ച് ടെലിവിഷനിൽ കാണിക്കുന്ന കണക്കുകൾക്ക് പിന്നാലെ ജനം പോകരുതെന്ന് കേന്ദ്രവാണിജ്യ മന്ത്രി

ന്യൂഡൽഹി: ടെലിവിഷനിൽ ജി.ഡി,​പിയെ സംബന്ധിച്ച് കാണിക്കുന്ന കണക്കുകൾക്ക് പിന്നാലെ ജനം പോകരുതെന്ന് കേന്ദ്രവാണിജ്യ മന്ത്രി പീയൂഷ് ഗോയൽ. വാണിജ്യ ബോർ‌ഡ് യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് മോദി സർക്കാരിന്റെ സാമ്പത്തിക രംഗത്തെ പ്രവർത്തനങ്ങളെക്കുറിച്ച് പിയൂഷ് ഗോയൽ വ്യക്തമാക്കിയത്.

ALSO READ: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ആഗോള സാമ്പത്തിക സാഹചര്യമെന്ന് കേന്ദ്രത്തെ പിന്തുണച്ച് ഇ.പി ജയരാജന്‍

അഞ്ച് ട്രില്യൻ ഡോളറിന്റെ സമ്പദ് വ്യവസ്ഥ ഉണ്ടാകണമെങ്കിൽ രാജ്യത്തിന് 12% വളർച്ചാനിരക്ക് ആവശ്യമാണ്. ഇപ്പോഴുള്ള വളർച്ചാനിരക്ക് അഞ്ചുശതമാനമാണ് എന്നൊക്കെയുള്ള കണക്കുകൾ ശ്രദ്ധിക്കേണ്ടതില്ല. അങ്ങനെയുള്ള കണക്കുകളല്ല ഗുരുത്വാകർഷണം കണ്ടെത്താൻ ഐൻസ്റ്റൈനെ സഹായിച്ചിട്ടുള്ളത്. കൃത്യമായ സൂത്രവാക്യങ്ങളും മുൻകാല അറിവുകൾക്കും പിന്നാലെ പോയിരുന്നെങ്കിൽ ലോകത്ത് പുതിയ യാതൊരു കണ്ടെത്തലുകളും ഉണ്ടാകുമായിരുന്നില്ല- പിയൂഷ് ഗോയൽ പറഞ്ഞു.

ALSO READ: മരട് ഫ്ലാറ്റ് പൊളിക്കൽ: ജനങ്ങൾക്ക് സർക്കാരിനെക്കൊണ്ട് ഒരു ഗുണവും ഇല്ല; നിലപാട് വ്യക്തമാക്കി നടൻ ജോയ് മാത്യു

സാമ്പത്തിക രംഗം സംബന്ധിച്ച് ടെലിവിഷനിൽ കാണുന്ന കണക്കുകൾ വിശ്വസിക്കരുതെന്നും കണക്ക് കൂട്ടിക്കൊണ്ടിരുന്നെങ്കിൽ ഐൻസ്റ്റൈന്‍ ഗുരുത്വാകർഷണം കണ്ടുപിടിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button