KeralaLatest NewsNews

പാറശ്ശാലയില്‍ ഇനി തരിശ് ഭൂമിയില്ല; പുതിയ നേട്ടം കൈവരിച്ചത് ഇങ്ങനെ

തിരുവനന്തപുരം: പാറശ്ശാല സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ്ണ തരിശു രഹിത മണ്ഡലമാകുന്നു. ഹരിത കേരള മിഷന്റെയും കൃഷി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ തളിര്‍ പദ്ധതിയിലൂടെയാണ് പാറശ്ശാല ഈ നേട്ടം കൈവരിച്ചത്. പുതിയ നേട്ടത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഈമാസം 26ന് നടക്കും.

ALSO READ: പ്രധാനമന്ത്രി മോദിക്ക് ലഭിച്ച 2700 സമ്മാനങ്ങൾ വിൽപ്പനയ്ക്ക് : കിട്ടുന്ന തുക ഈ പദ്ധതിക്ക്

മൂന്ന് വര്‍ഷം മുന്‍പ് പാറശ്ശാലയില്‍ 14 ഹെക്ടറില്‍ മാത്രമായിരുന്നു നെല്‍കൃഷി ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ 74 ഹെക്ടറിലധികം സ്ഥലം നെല്‍കൃഷിക്ക് അനുയോജ്യമാക്കിയെടുത്തു. നെല്‍കൃഷിയ്ക്ക് പുറമെ പച്ചക്കറി കൃഷിയും മത്സ്യകൃഷിയും മണ്ഡലത്തില്‍ വ്യാപകമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പ്രഖ്യാപനം നടത്താന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും പ്രളയം മൂലം ഇത് മാറ്റിവയ്ക്കുകയായിരുന്നു. നെല്ലിന്റെ ജന്മദിനമായി കണക്കാക്കുന്ന കന്നിമാസത്തിലെ മകം നക്ഷത്രത്തിലാണ് ഇത്തവണ പ്രഖ്യാപനം നടത്തുക.

ALSO READ: ഡി കെ ശിവകുമാറിന്‍റെ മകളെ എന്‍ഫോഴ്സ്മെന്‍റ് ഇന്ന് ചോദ്യം ചെയ്യും

പടിപടിയായുളള പ്രവര്‍ത്തനങ്ങളിലൂടെയാണ് പാറശ്ശാല മണ്ഡലം തരിശ് രഹിക ഭൂമിയായത്. പച്ചക്കറി, കറിവേപ്പില, ഫലവൃക്ഷ തൈകള്‍ എന്നിവ മണ്ഡലത്തിലാകെ വിതരണം ചെയ്തിരുന്നു. കര്‍ഷകര്‍ക്ക് ആധുനിക കാര്‍ഷിക ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനായുള്ള പരിശീലനവും നല്‍കിയിരുന്നു. കുളങ്ങളും ചാലുകളും നവീകരിക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനവും ഇവിടെ നടപ്പിലാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button