ന്യൂഡല്‍ഹി: പദ്മ പുരസ്‌കാരത്തിനായി കേന്ദ്ര കായിക മന്ത്രാലയം സമർപ്പിച്ച പട്ടികയിൽ ഒമ്പതും വനിതകള്‍. ബാഡ്മിന്റണ്‍ താരം പി വി സിന്ധു,ബോക്‌സിംഗ് താരം എം സി മേരി കോം, ടേബിള്‍ ടെന്നീസ് താരം മണിക ബത്ര, ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, ഹോക്കി ക്യാപ്റ്റന്‍ റാണി രാംപാല്‍, മുന്‍ ഷൂട്ടര്‍ സുമ ഷിരുര്‍, പര്‍വതാരോഹകരായ താഷി, നുങ്ഷി മാലിക് എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
ALSO READ: ചിദംബരം കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയിരുന്നുവെന്ന് സോളിസ്റ്റര്‍ ജനറല്‍
ഇന്ത്യന്‍ കായിക ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിതയുടെ പേര് പദ്മവിഭൂഷണ്‍ പുരസ്‌കാരത്തിന് നിര്‍ദേശിക്കുന്നത്. ആറു തവണ ലോക ചാമ്പ്യനായ ബോക്‌സിംഗ് താരം മേരി കോമിനെ പദ്മവിഭൂഷണ്‍ പുരസ്‌കാരത്തിനാണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്. ഭാരതരത്‌ന പുരസ്‌കാര ജേതാവായ മേരികോമിന് 2013ല്‍ പദ്മഭൂഷണും, 2006ല്‍ പദ്മശ്രീയും ലഭിച്ചിട്ടുണ്ട്.
ALSO READ: കുൽഭൂഷൺ ജാദവ് കേസ്: വീണ്ടും നയതന്ത്രസഹായം നൽകാനുള്ള തീവ്രശ്രമം തുടരുമെന്ന് ഇന്ത്യ
അതേസമയം, രാജ്യത്തെ മൂന്നാമത്തെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ പദ്ഭൂഷണ്‍ പുരസ്‌കാരത്തിനാണ് ഇത്തവണ പി വി സിന്ധുവിന്റെ പേര് കായിക മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ളത്. 2015ല്‍ പദ്മശ്രീ ലഭിച്ച സിന്ധുവിനെ 2017ല്‍ പദ്മഭൂഷണു നാമനിര്‍ദേശം ചെയ്തിരുന്നുവെങ്കിലും അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നില്ല.
Post Your Comments