Latest NewsKeralaNews

പത്മയുടെ മൃതദേഹാവശിഷ്ടങ്ങള്‍ എത്രയും വേഗം വിട്ടുകിട്ടണം, കേരള സര്‍ക്കാരിനെ സമീപിച്ച് കുടുംബം

തിരുവനന്തപുരം: ഇലന്തൂരില്‍ ആഭിചാര കൊലയ്ക്ക് ഇരയായ തമിഴ്നാട് സ്വദേശിനി പത്മയുടെ മൃതദേഹാവശിഷ്ടങ്ങള്‍ എത്രയും പെട്ടെന്ന് വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെ സമീപിച്ച് കുടുംബം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് മകന്‍ പരാതി നല്‍കി. സര്‍ക്കാര്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി മൃതദേഹാവശിഷ്ടങ്ങള്‍ വിട്ട് നല്‍കണമെന്നാണ് ആവശ്യം.

Read Also: ‘നരബലി ഭവന സന്ദര്‍ശനം 50 രൂപ’ യാത്രാക്കൂലി സ്റ്റിക്കറുമായി ഓട്ടോറിക്ഷ: വരുന്നത് നിരവധിപ്പേർ

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹാവശിഷ്ടം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആചാരപ്രകാരം ഇത് സംസ്‌കരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിനാല്‍ ദിവസങ്ങളായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹാവശിഷ്ടങ്ങള്‍ വിട്ട് നല്‍കാന്‍ ഇടപെടല്‍ ഉണ്ടാകണമെന്നാണ് കത്തിലെ ആവശ്യം ഡിഎന്‍എ സാമ്പിള്‍ ശേഖരിക്കുന്നത് അടക്കമുള്ള നടപടികള്‍ നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു.

സമാന ആവശ്യം ഉന്നയിച്ച് കഴിഞ്ഞ ദിവസം തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും മകന്‍ കത്ത് നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button