KeralaLatest NewsNews

നിന്നു തിരിയാന്‍ സ്ഥലമില്ലാത്ത ടോയ്‌ലെറ്റ് സൗകര്യമില്ലാത്ത ഒറ്റമുറിയില്‍ നിന്ന് കണ്ടെടുത്തത് 57,200 രൂപ

പദ്മ 6 പവന്റെ മാല ധരിച്ചിരുന്നുവെന്ന് സഹോദരി

കൊച്ചി: ഇലന്തൂരില്‍ നരബലിക്കിരയായ പദ്മ താമസിച്ചിരുന്ന വാടകമുറിയില്‍ നിന്ന് 57,200 രൂപ കണ്ടെടുത്തു. കിടക്കയുടെ അടിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു പണം. കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. വൈറ്റില എളംകുളം ഫാത്തിമ മാതാ റോഡില്‍ പള്ളിയുടെ എതിര്‍വശത്ത് ഷീറ്റിട്ട പഴയ കെട്ടിടത്തിലായിരുന്നു താമസം.

Read Also: ഭഗവല്‍ സിങിനെ കീഴ്‌പ്പെടുത്തിയത് ‘റോസാപ്പൂ’വും ശ്രീദേവിയും: നേരില്‍ കണ്ടപ്പോള്‍ ഞെട്ടി, ‘വഞ്ചിച്ചു’ എന്ന്…

ടോയ്‌ലറ്റ് പോലുമില്ലാത്ത ഒറ്റമുറിയിലാണ് പദ്മ താമസിച്ചിരുന്നത്. നിന്നുതിരിയാന്‍ സ്ഥലമില്ല. ഭക്ഷണം പാചകം ചെയ്യാനുള്ള സൗകര്യം പോലും ഇല്ല. വാടകയായ 3,000 രൂപ കൃത്യമായി നല്‍കിയിരുന്നു. അടുത്ത മുറികളില്‍ താമസിക്കുന്നവരുമായി യാതൊരു ബന്ധവും ഇവര്‍ക്കുണ്ടായിരുന്നില്ല.

എറണാകുളം ഷേണായീസ് തിയേറ്റര്‍, ചിറ്റൂര്‍ റോഡിലെ ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് പദ്മ ലോട്ടറി വിറ്റിരുന്നത്. രാവിലെ ഇറങ്ങും. രാത്രിയാണ് തിരിച്ചെത്തുക. സേലത്തിന് സമീപം ധര്‍മ്മപുരി സ്വദേശിനിയായ ഇവര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തൊഴില്‍ തേടി എത്തിയതാണ്.

പദ്മ ആറ് പവന്റെ മാല ധരിച്ചിരുന്നുവെന്നും ഇത് തട്ടിയെടുക്കാന്‍ ആരെങ്കിലും തട്ടിക്കൊണ്ടുപോയെന്നാണ് കരുതിയതെന്നും സഹോദരി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button