തിരുവനന്തപുരം: സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും നിര്‍മ്മാണ അക്കാദമി നിര്‍മ്മിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിയമത്തിനെതിരെ രൂക്ഷ വിമര്‍ശനം. 100 കോടി രുപ ചെലവിട്ട് ചവറയിലാണ് നിര്‍മ്മാണ അക്കാദമി നിര്‍മ്മിക്കുന്നത്. ഇതിനായി കേന്ദ്രഫണ്ട് ലഭ്യമാക്കാന്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. കേന്ദ്ര സഹായമായ 50 കോടി തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെ മുംബൈ ആസ്ഥാനമായുളള ഏജന്‍സിയെ നിര്‍മ്മാണത്തിന് ഏല്‍പ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. എന്നാല്‍ കമ്പനി ഉദ്യോഗസ്ഥര്‍ തൊഴില്‍മന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുത്തതോടെ നിര്‍മ്മാണ തൊഴിലാളി ബോര്‍ഡില്‍ അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കുകയാണ്.
ALSO READ: വിവാദങ്ങൾക്കൊടുവിൽ സംസ്ഥാന സർക്കാർ രൂപികരിച്ച നവോത്ഥാന സംരക്ഷണ സമിതി പിളർന്നു
കൊല്ലം ചാത്തന്നൂരിലെ സ്പിന്നിങ് മില്ലിന്റെ സ്ഥലത്താണ് നിര്‍മാണ അക്കാദമി പണിയാന്‍ ഉദ്ദേശിക്കുന്നത്. അക്കാദമിക്കു വേണ്ട തുകയില് 50 കോടി കേന്ദ്ര സര്‍ക്കാരില്‍ നിന്നു ലഭ്യമാക്കാമെന്നു നിര്‍മാണ കരാര്‍ ഉറപ്പിച്ചിരിക്കുന്ന ഊരാളുങ്കല്ല് സൊസൈറ്റി സര്‍ക്കാരിന് ഉപദേശം നല്‍കിയത്. കേന്ദ്രത്തില്‍ നിന്നു തുക നേടിയെടുക്കാന് മുബൈ ആസ്ഥാനമായ സ്വകാര്യ ഏജന്‍സിയെ തൊഴില്‍ വകുപ്പിനു പരിചയപ്പെടുത്തകയും ചെയ്തു. കേന്ദ്രത്തില്‍ നിന്ന് കിട്ടേണ്ട 50 കോടിയില്‍ 10 ശതമാനമാണു മുംബൈയിലെ ഏജന്‍സിക്ക് കമ്മീഷന്‍ നല്‍കേണ്ടത്. കമ്മിഷന്‍ നല്കി കേന്ദ്രസഹായം തരപ്പെടുത്താന് നീക്കം തുടങ്ങിയതില്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങള്‍ക്കും സംശയമുണ്ട്.
ALSO READ: ഫ്‌ലാറ്റ് പൊളിച്ചുനീക്കാന്‍ ഉത്തരവിട്ട നടപടിയെക്കുറിച്ച് ജസ്റ്റിസ് കെമാല്‍ പാഷയ്ക്ക് പറയാനുള്ളത്
Post Your Comments