റാസല്‍ഖൈമ: അവധിക്കായി നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങൾക്കിടെയുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. റാസല്‍ഖൈമയില്‍ അല്‍സെനൊനു ബില്‍ഡിംഗ് മെയ്ന്‍റനന്‍സ് സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന തൃശ്ശൂര്‍ കല്ലൂര്‍ അക്കരക്കാരന്‍ വീട്ടില്‍ സുനില്‍ (44) ആണ് മരിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ചൊവ്വാഴ്ച പുലര്‍ച്ചെ നാട്ടിലെത്തിച്ചു.
Also read : ദുബായിൽ കാറിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം
വ്യാഴാഴ്ചയായിരുന്നു സംഭവം. നാട്ടിലെത്താനുള്ള ഒരുക്കങ്ങള്‍ക്കിടെ സുനില്‍ സഞ്ചരിച്ച ബൈക്ക് അല്‍ഗൈലില്‍ അപകടത്തില്‍പെടുകയായിരുന്നു. തിങ്കളാഴ്ച രാത്രി നാട്ടിലേക്ക് പോകുവാനായി സുനിൽ വിമാന ടിക്കറ്റ് എടുത്തിരുന്നു. തിരുവോണത്തിന് വീട്ടിലെത്തുന്ന വിവരം വീട്ടുകാരെ അറിയിച്ചിരുന്നില്ല.
Post Your Comments