ദുബായ് : വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. ഗ്രീൻലൈൻ കമ്പനിയിലെ ജീവനക്കാരനായിരുന്ന എരുമപ്പെട്ടി പാഴിയേട്ടുമുറി കുടക്കുഴി കിഴക്കേപുരയ്ക്കൽ വീട്ടിൽ സുരാർജിതൻ (53)ആണ് മരിച്ചത്. കഴിഞ്ഞ 2നായിരുന്നു അപകടം. ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്കു പോകവെ കാറിടിക്കുകയായിരുന്നു. മൃതദേഹം ഇന്നലെ നാട്ടിലെത്തിച്ചു. സംസ്കാരം ഇന്നു. ഭാര്യ: ബിന്ദു. മക്കൾ: നവനീത്, ഗോപിക.
Post Your Comments