പാകിസ്ഥാന്‍ സൈന്യത്തിന്റെ ഭീകരതയ്ക്കെതിരേ പാക് അധിനിവേശ കശ്മീരില്‍ വന്‍ പ്രതിഷേധം. പാകിസ്ഥാന്‍ സൈന്യത്തിന്റെ മനുഷ്യാവകാശലംഘനങ്ങള്‍ക്കും അക്രമത്തിനുമെതിരേയാണ് ആയിരക്കണക്കിനു ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചത്. പാകിസ്ഥാന്റെ ഭീകരത അവസാനിപ്പിയ്ക്കുക എന്ന മുദ്രാവാക്യം മുഴക്കിയാണ് ജനങ്ങള്‍ തെരുവിലിറങ്ങിയിരിയ്ക്കുന്നത്. പ്രതിഷേധത്തിന്റെ വീഡിയോകള്‍ സാമൂഹ്യമാദ്ധ്യമങ്ങളില്‍ വൈറലാവുകയാണ്.പ്രതിഷേധങ്ങളില്‍ മുപ്പതോളമാള്‍ക്കാരെ പാക് മിലിട്ടറി പോലീസ് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.
‘പാകിസ്ഥാന്‍ പട്ടാളക്കാര്‍ ഇവിടെ അഴിഞ്ഞാടുകയാണ്.’.പ്രതിഷേധത്തിനെത്തിയ ഒരാള്‍ പറഞ്ഞു.ജനങ്ങള്‍ പോലീസ് സ്റ്റേഷനും പാകിസ്ഥാനി പട്ടാളകേന്ദ്രങ്ങള്‍ക്കും നേരെ കല്ലെറിയുകയും വാഹനങ്ങള്‍ കത്തിയ്ക്കുകയും ചെയ്തെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയില്‍ മനുഷ്യാവകാശധ്വംസനം നടക്കുകയാണെന്നാണ് പാകിസ്ഥാന്‍ എല്ലായിടത്തും പറഞ്ഞുനടക്കുന്നതെന്നും എന്നാൽ ഇവിടെ നടക്കുന്നതെന്തെന്ന് പുറം ലോകം കാണുന്നില്ലെന്നും അവർ ആരോപിച്ചു.. പാക് അധിനിവേശ കശ്മീരില്‍ എന്താണ് സംഭവിയ്ക്കുന്നതെന്ന് അന്താരാഷ്ട്രസമൂഹം കാണണമെന്നും ഇത് അധികകാലം സഹിക്കാനാവില്ലെന്നും ജനങ്ങള്‍ പറയുന്നു.
പാക് അധിനിവേശ കശ്മീരിലെ ജനങ്ങള്‍ക്ക് ഇന്ത്യയില്‍ ചേര്‍ന്നാല്‍ മതിയെന്ന് പറഞ്ഞ് പ്രതിഷേധിയ്ക്കുന്ന വീഡിയോകളും സാമൂഹ്യമാദ്ധ്യമങ്ങളില്‍ പ്രചരിയ്ക്കുന്നുണ്ട്. ഭീകരക്യാമ്ബുകള്‍ നടത്താനായി കശ്മീരിനെ ഉപയോഗിക്കാനാവില്ലെന്നും ഇനിയും കശ്മീരി പെണ്‍കുട്ടികളെ ഉപദ്രവിക്കാനാവില്ലെന്നും മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് ജനങ്ങള്‍ പ്രതിഷേധിച്ചത്.
Post Your Comments