ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ അഴിക്കേസില്‍ അറസ്റ്റിലായി തിഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം ഡല്‍ഹി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. സുപ്രീം കോടതിയിൽ നിന്ന് അനുകൂല നടപടികളുണ്ടാകാത്ത സാഹചര്യത്തിലാണ് വീണ്ടും ഡൽഹി കോടതിയെ സമീപിച്ചിരിക്കുന്നത്. തന്നെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടയച്ച ഉത്തരവിനെ ചോദ്യം ചെയ്താണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.
ഓഗസ്റ്റ് 21നാണ് ചിദംബരത്തെ വസതിയില്‍ നിന്നും സിബിഐ അന്വേഷണസംഘം അറസ്റ്റു ചെയ്തത്. സെപ്റ്റംബര്‍ അഞ്ചിനാണ് പി. ചിദംബരത്തെ ഡല്‍ഹി റോസ് അവന്യു കോടതി റിമാന്‍ഡ് ചെയ്തത്. ഈ മാസം 19 വരെ ചിദംബരം തിഹാര്‍ ജയിലില്‍ കഴിയും. ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്ന് കോടതി കണ്ടെത്തിയിരുന്നു.ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ കഴിഞ്ഞ 21നാണ് ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്.
Post Your Comments