KeralaLatest NewsNews

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഓണസമ്മാനവും പെൻഷനും

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മുടങ്ങിയിരുന്ന പെന്‍ഷനും സര്‍ക്കാര്‍ അനുവദിച്ചിരുന്ന ഓണസമ്മാനവും ലഭിച്ചു. രണ്ടു മാസത്തെ പെന്‍ഷന്‍ തുകയായ 4400 രൂപയും ഓണസമ്മാനമായ 1000 രൂപയുമാണ് ഇവർക്ക് ലഭിച്ചത്. ബാങ്ക് അവധിക്ക് മുൻപ് തന്നെ പണം ഇട്ടിരുന്നു. ആരോഗ്യ മന്ത്രി കെ.കെ. ശൈലജയാണ് മുടങ്ങിയ പെന്‍ഷന്‍ തുകയും ഓണസമ്മാനവുംനൽകാൻ നിർദേശം നൽകിയത്. അഞ്ച് മാസമായി പെന്‍ഷന്‍ മുടങ്ങിയിട്ടും കാസര്‍കോട് സാമൂഹ്യ നീതി വകുപ്പും എന്‍ഡോസള്‍ഫാന്‍ സെല്‍ അധികാരികളും വേണ്ട നടപടികൾ സ്വീകരിച്ചിരുന്നില്ല.

Read also: നോണ്‍-വെജ് ഓണസദ്യ: മീനും, ഇറച്ചിയും ഒഴിവാക്കി ഒരോണമില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button