കാസർഗോഡ്: സുപ്രീം കോടതി വിധി പ്രകാരം എൻഡോസൾഫാൻ ദുരിതബാധിത ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാർക്കും കാറ്റഗറി നോക്കാതെ 5 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ടെന്ന് കാസർഗോഡ് ജില്ലാ കളക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. എൻഡോസൾഫാൻ ദുരിതബാധിതർക്ക് തുടർചികിത്സയ്ക്കായി പണം അനുവദിക്കണമെന്ന പരാതിയിൽ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജൂ നാഥ് ആവശ്യപ്പെട്ട വിശദീകരണത്തിലാണ് കളക്ടറുടെ മറുപടി.
Read Also: ഡീപ് ഫെയ്ക്കിൽ കുരുങ്ങി കത്രീനയും: വ്യാജ ചിത്രം പ്രചരിക്കുന്നത് ‘ടൈഗർ 3’യിൽ നിന്നുള്ള രംഗമെന്ന പേരിൽ
മുള്ളെരിയ സ്വദേശിനി എ. സാറയുടെ പരാതിയിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കമ്മീഷൻ ജില്ലാകളക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു. സാമൂഹിക സുരക്ഷാ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ ചികിത്സാ സഹായം അനുവദിക്കുന്നത് ജില്ലാ കളക്ടറാണെന്ന് പറയുന്നു. തുടർന്നാണ് കളക്ടറോട് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടത്.
പരാതിക്കാരിയുടെ മകൾക്ക് 5 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും കേരള ഗ്രാമീൺ ബാങ്ക് അക്കൗണ്ടിലേയ്ക്ക് പണം കൈമാറിയിട്ടുണ്ടെന്നും ജില്ലാ കളക്ടർ അറിയിച്ചു.
Post Your Comments