Latest NewsKeralaNewsIndia

വാഹന നിയമലംഘനത്തിലുള്ള പിഴത്തുക സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്ന കേന്ദ്ര നിർദേശം : പ്രതീകരണവുമായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍

തിരുവനന്തപുരം: വാഹന നിയമലംഘനത്തിലുള്ള പിഴത്തുക എത്രവേണമെന്നതിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്ന കേന്ദ്ര നിർദേശത്തെ കുറിച്ച് പ്രതികരിച്ച് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും വൈകിയാണെങ്കിലും സംസ്ഥാനങ്ങൾക്ക് പിഴത്തുക തീരുമാനിക്കാനുള്ള അധികാരം വിട്ടുനൽകിയതില്‍ സന്തോഷമെന്നും മന്ത്രി പറഞ്ഞു.

Also read : കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം; യുഎന്‍ ഇടപെടില്ല: അവസാന പ്രതീക്ഷയും തകർന്ന് പാകിസ്ഥാൻ

കേന്ദ്ര സർക്കാരിന്‍റെ തീരുമാനം ഉത്തരവായി ലഭിച്ചാൽ മാത്രമേ തുടർ നടപടികൾ തീരുമാനിക്കാന്‍ സാധിക്കു. പഴയ പിഴത്തുക പുനസ്ഥാപിക്കാതെ നിരക്ക് പുതുക്കി നിശ്ചയിക്കുമെന്നും . ഇപ്പോഴത്തെ വർധനവ് ലഘൂകരിക്കുക മാത്രമാണ് ചെയ്യുകയെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button