ജനീവ :കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് കനത്ത തിരിച്ചടി. വിഷയത്തില്‍ യുഎന്‍ ഇടപെടില്ല. വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് യുഎന്‍ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റീഫന്‍ ഡുജാറിക് അറിയിച്ചു. ഇതോടെ പാകിസ്ഥാന്റെ അവസാന പ്രതീക്ഷയും തകര്‍ന്നടിഞ്ഞു. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. അതില്‍ മൂന്നാമതൊരു ഇടപെടല്‍ ആവശ്യമില്ലെന്നും . ഉഭയകക്ഷി വിഷയമായതിനാല്‍ ഇരു രാജ്യങ്ങളും ചര്‍ച്ചചെയ്ത് രമ്യതയിലെത്തണമെന്നും യുഎന്‍ വ്യക്തമാക്കി. ഇത് രണ്ടാം തവണയാണ് വിഷയത്തില്‍ പാകിസ്ഥാന്‍ യുഎന്നില്‍ നിന്നും തിരിച്ചടി നേരിടുന്നത്.
ഇന്നലെ കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നു പാകിസ്ഥാൻ വിദേശകാര്യ മന്ത്രി അറിയാതെ സത്യം പറഞ്ഞിരുന്നു.കഴിഞ്ഞ ദിവസം യു.എന്‍. മനുഷ്യാവകാശ കൗണ്‍സിലിലാണ് പാകിസ്താന്‍ കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ ആരോപണമുന്നയിച്ചത്. കശ്മീരില്‍ മനുഷ്യാവകാശങ്ങള്‍ ചവിട്ടിമെതിക്കുകയാണെന്നും കശ്മീരികള്‍ സൈന്യത്തിന്റെ തടവറയിലാണെന്നും പാക് വിദേശകാര്യ മന്ത്രി ആരോപിച്ചിരുന്നു. വിഷയത്തില്‍ യു.എന്‍. അന്വേഷണം നടത്തണമെന്നും അടിയന്തരമായി ഇടപെടണമെന്നുമായിരുന്നു പാകിസ്താന്റെ ആവശ്യം. എന്നാല്‍ പാകിസ്താന്‍ ഉന്നയിച്ചത് കെട്ടിച്ചമച്ച ആരോപണങ്ങളാണെന്നും വാദങ്ങള്‍ തെറ്റാണെന്നുമായിരുന്നു ഇന്ത്യയുടെ മറുപടി.
കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്നും അതില്‍ മറ്റൊരു രാജ്യം ഇടപെടുന്നത് അംഗീകരിക്കാനാവില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി(ഈസ്റ്റ്) വിജയ് താക്കൂര്‍ സിങ് മനുഷ്യാവകാശ കൗണ്‍സിലില്‍ വ്യക്തമാക്കിയിരുന്നു കശ്മീര്‍ വിഷയത്തില്‍ യു.എന്‍. സെക്രട്ടറി ജനറല്‍ ഇരുരാജ്യങ്ങളുമായി ബന്ധപ്പെട്ടെന്നും ഇക്കാര്യത്തില്‍ നേരത്തെ സ്വീകരിച്ച സമീപനത്തില്‍ മാറ്റമില്ലെന്നും ഇരുരാജ്യങ്ങളും ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാണ് യു.എന്‍. സെക്രട്ടറി ജനറലിന്റെ നിലപാടെന്നും അദ്ദേഹത്തിന്റെ വക്താവ് സ്റ്റീഫന്‍ ഡുജാറിക്ക് അറിയിച്ചു.
ജി 7 ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പാക് വിദേശകാര്യമന്ത്രി ഷാ മൊഹമ്മദ് ഖുറേഷിയുമായും യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ് ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ ഇടപെടില്ലെന്ന് യുഎന്‍ ഔദ്യോഗികമായി അറിയിച്ചത്.
Post Your Comments