ന്യൂഡല്‍ഹി: പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ യുവാക്കള്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഡല്‍ഹി മോതി നഗറിലെ ഇഎസ്ഐ ആശുപത്രിക്ക് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്തുവെച്ചാണ് 16കാരി പീഡനത്തിന് ഇരയായത്.സംഭവവുമായി ബന്ധപ്പെട്ട് രവി(25)അങ്കിത്(24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
Also read : ഓണാഘോഷത്തിനിടെ വാക്കുതർക്കം : പരിഹരിക്കാൻ എത്തിയ യുവാവ് കുത്തേറ്റ് മരിച്ചു.
തിങ്കളാഴ്ചയാണ് സംഭവം. പശ്ചിമ ബംഗാള്‍ സ്വദേശിനിയായ പെണ്‍കുട്ടി മൂന്ന് മാസം മുൻപാണ് ജോലി തേടി ഡല്‍ഹിയിലെത്തുന്നത്. നഗരത്തില്‍ വീട്ടുവേലക്കാരിയായി ജോലിചെയ്തുവരികയായിരുന്ന പെണ്‍കുട്ടി സംഭവ ദിവസം പാത്രങ്ങള്‍ വാങ്ങാനായി ജോലി ചെയ്യുന്ന വീട്ടില്‍ നിന്നും 9 മണിയോടുകൂടി പുറത്തു പോയി. വഴിയില്‍ വെച്ച് അങ്കിതും രവിയും പെണ്‍കുട്ടിയെ കണ്ടു. കൂടുതല്‍ പണം ലഭിക്കുന്ന മറ്റൊരു ജോലിയും താമസ സൗകര്യവും തരപ്പെടുത്തി തരാമെന്ന് വാഗ്ദാനം ചെയ്തു കൂട്ടികൊണ്ടു പോകുകയും ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ഇരുവരും ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു.
വൈകുന്നേരം മൂന്ന് മണിക്ക് ഇഎസ്ഐ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന് വിളിച്ചു പറഞ്ഞതനുസരിച്ചാണ് പോലീസ് സംഭവ സ്ഥലത്തെത്തുന്നത്. രവിയെയും അങ്കിതിനെയും ഇരുവരുടെയും വീട്ടിലെത്തിയാണ് പോലീസ് അറസ്റ്റുചെയ്തത്. പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി ഇരുവര്‍ക്കുമെതിരെ എതിരെ കേസെടുത്തു.
Post Your Comments