കുർണൂൽ: ഇന്ത്യൻ സൈന്യത്തിന് വേണ്ടി ഡിആർഡിഒ (ഡിഫൻസ് റിസർച്ച് ആന്റ് ഡവലപ്മെന്റ് ഓർഗനൈസേഷൻ) വികസിപ്പിച്ച മാൻ പോർട്ടബിൾ ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ സംവിധാനം വിജയകരമായി പരീക്ഷിച്ചു. ഇത് മൂന്നാം തവണയാണ് ഈ മിസൈൽ സംവിധാനം വിജയകരമായി പരീക്ഷിക്കുന്നത്.
അതിശക്തമായ ആക്രമണ രീതിയിൽ തന്നെ വിജയകരമായി പരീക്ഷിക്കപ്പെട്ട ആയുധം ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിച്ചെന്നാണ് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യൻ സൈന്യത്തിന്റെ ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ വിഭാഗത്തിലെ മൂന്നാം തലമുറ ആയുധമെന്ന ആവശ്യം മുൻനിർത്തി തയ്യാറാക്കിയതാണിത്.
The missile was fired from a tripod and target was simulated to be a functional tank. The missile hit the target in the top attack mode and completely destroyed the target. https://t.co/FOZcwmbliE
— ANI (@ANI) September 11, 2019
Post Your Comments