Latest NewsNewsMobile PhoneTechnology

ആപ്പിള്‍ ഐഫോണ്‍ 11 പുറത്തിറങ്ങി; പ്രത്യേകതകള്‍ ഇവയാണ്

സന്‍ഫ്രാന്‍സിസ്‌കോ: അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി ആപ്പിള്‍ ഐഫോണ്‍ 11 പുറത്തിറങ്ങി. മൂന്ന് കാമറകളാണ് ഐഫോണ്‍ ഇലവന്റെ പ്രധാന സവിശേഷത. 11 പ്രോ, 11 പ്രോ മാക്‌സ്എന്നീ മോഡലുകളില്‍ പിറകില്‍ വൈഡ് ആംഗിള്‍ അടക്കമാണ് ഈ മൂന്ന് കാമറകള്‍. ലിക്വിഡ് റെറ്റിന ഡിസ്‌പ്ലേയോടു കൂടിയ 6.1 ഇഞ്ച് സ്‌ക്രീനാണ് ആപ്പിള്‍ ഐഫോണ്‍ 11 ന് ഉള്ളത്.

ആപ്പിളിന്റെ പുതിയ എ13 ബയോണിക് ചിപ്പാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഏറ്റവും വേഗതയേറിയ സിപിയു, ജിപിയു അനുഭവം ഇത് നല്‍കും എന്നാണ് ആപ്പിള്‍ ഉന്നയിക്കുന്ന അവകാശവാദം. ഐഒഎസ് 13 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ഡാര്‍ക്ക് മോഡ്, സൈന്‍ വിത്ത് ആപ്പിള്‍, ഹപ്പറ്റിംക് ടച്ച് സപ്പോര്‍ട്ട് എന്നിവ ഐഒഎസ് 13 നല്‍കും.

ALSO READ: അമിതഭാരം കയറ്റിയ ട്രക്ക് ഡൈവര്‍ക്ക് ഒന്നരലക്ഷത്തിലേറെ രൂപ പിഴ

ഐഫോണ്‍ XR ല്‍ നിന്നും ക്യാമറയില്‍ വലിയ മാറ്റം ഐഫോണ്‍ 11ല്‍ കാണാം. പിന്നില്‍ ഇരട്ട ക്യാമറ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. 12 എംപി വൈഡ് ആംഗിളുള്ള പ്രധാന ക്യാമറയുടെ അപ്പാച്ചര്‍ എഫ് 1.8 ആണ്. രണ്ടാമത്തെ ക്യാമറയില്‍ 12എംപി സെക്കന്ററി അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സാണ്. എഫ് 2.4 ആണ് ഇതിന്റെ അപ്പാച്ചര്‍. സ്മാര്‍ട്ട് എച്ച്ഡിആര്‍ ഫീച്ചര്‍ ക്യാമറയ്ക്കുണ്ട്. നൈറ്റ് മോഡിന്റെയും പോട്രെയിറ്റ് മോഡിന്റെ ശേഷി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 60 എഫ്പിഎസ് ശേഷിയില്‍ 4കെ വീഡിയോ ഷൂട്ട് സാധ്യമാണ്.

12 എംപിയാണ് ഫോണിന്റെ സെല്‍ഫി ക്യാമറ. ഇതില്‍ 4 കെ സ്ലോമോഷന്‍ വീഡിയോ എടുക്കാന്‍ സാധിക്കും. ഐഫോണ്‍ XRനെക്കാള്‍ ഒരു മണിക്കൂര്‍ കൂടിയ ചാര്‍ജ് ഈ ഫോണിന്റെ ബാറ്ററി സിംഗിള്‍ ചാര്‍ജിംഗില്‍ നല്‍കും. 13 മണിക്കൂര്‍ വീഡിയോ പ്ലേ ലൂപ്പ് ടെസ്റ്റ് ഈ ഫോണ്‍ പാസായി എന്നാണ് ആപ്പിള്‍ അവകാശവാദം.

ALSO READ: തിരുവോണം ആഘോഷിക്കുന്ന മലയാളികള്‍ക്ക് മലയാളത്തിൽ ആശംസകൾ നേർന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ഐഫോണിന് പുറമെ ഐപാഡ്, വാച്ച് എന്നിവയുടെ പുതിയ മോഡലുകളും ആപ്പിള്‍ പുറത്തിറക്കിയിരുന്നു. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ആപ്പിള്‍ ആസ്ഥാനത്തെ സ്റ്റീവ് ജോബ്‌സ് തിയറ്ററിലാണ് പുതിയ ഉത്പന്നങ്ങളുടെ അവതരണം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button