Latest NewsIndiaNews

അമിതഭാരം കയറ്റിയ ട്രക്ക് ഡൈവര്‍ക്ക് ഒന്നരലക്ഷത്തിലേറെ രൂപ പിഴ

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ ഒരു ട്രക്ക് ഉടമയ്ക്ക് ഓവര്‍ലോഡിന്റെ പേരില്‍ പിഴയിട്ടത് 1.41 ലക്ഷം രൂപ. പിഴ ചുമത്തിയതായി ട്രക്കിന്റെ ഉടമയായ ബിക്കാനര്‍ സ്വദേശി ഹര്‍മന്‍ റാം ഭാമ്ബു തന്നെയാണ് വെളിപ്പെടുത്തിയത്. പിഴ അടയ്‌ക്കേണ്ട ചെലാന്‍ എഎന്‍എ ആണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

Read also:   ലുങ്കി ധരിച്ച്‌ വാഹനമോടിച്ചവർക്ക് പിഴ

അനുവദനീയമായ അളവ് കഴിഞ്ഞുള്ള ആദ്യ ടണ്ണിന് 20,000 ഉം പിന്നീടുള്ള ഓരോ അധിക ടണ്ണിനും 2,000 രൂപ വീതവും ആര്‍സി, പെര്‍മിറ്റ് ലംഘനങ്ങള്‍ക്ക് 10,000 രൂപ വീതവും അങ്ങനെ ആകെ മൊത്തം 70,800 രൂപയാണ് പിഴയിനത്തില്‍ ട്രക്ക് ഡ്രൈവറുടെ പക്കല്‍ നിന്നും ഈടാക്കിയത്. ഇതേ തുക തന്നെ ട്രക്ക് ഉടമയുടെ പക്കൽ നിന്നും ഈടാക്കുകയുണ്ടായി.

shortlink

Post Your Comments


Back to top button