Latest NewsKeralaNews

പിഎസ്സി പിരിച്ചുവിടണമെന്ന് അടൂർ ഗോപാലകൃഷ്‌ണൻ

തിരുവനന്തപുരം: മലയാളത്തില്‍ പരീക്ഷ നടത്താന്‍ തയാറാകാത്ത പി.എസ്.സി.പിരിച്ചുവിടണമെന്ന് വ്യക്തമാക്കി അടൂര്‍ ഗോപാലകൃഷ്ണന്‍. പി.എസ്.സി പരീക്ഷ മലയാളത്തിൽ നടത്തണമെന്ന ആവശ്യമുന്നയിച്ച്‌ നടത്തുന്ന സമര പന്തലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമര സമ്മര്‍ദ്ദങ്ങളുണ്ടായിട്ടും തീരുമാനം മാറ്റുന്നില്ലെങ്കില്‍ പി.എസ്.സി പിരിച്ചുവിടേണ്ടതാണെന്നും മലയാളത്തില്‍ പരീക്ഷ നടത്തുന്നത് സുരക്ഷിതമല്ലെന്ന വാദം യുക്തി രഹിതമാണെന്നും അദ്ദേഹം പറയുകയുണ്ടായി. ഒരാള്‍ക്ക് സ്വാഭാവികമായി മനസിലാക്കുന്ന ഭാഷ മാതൃഭാഷയാണ്. അതുകൊണ്ട് തന്നെ മാതൃഭാഷ അറിയുന്ന ഒരാള്‍ ഏത് ഭാഷയും പഠിക്കും. നമ്മുടെ ഭാഷ അറിഞ്ഞാല്‍ മാത്രമേ മറ്റ് ഭാഷകള്‍ മനസിലാക്കാന്‍ സാധിക്കുകയുള്ളൂവെന്നും അടൂർ ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു.

Read also: പി.എസ്.സി പരീക്ഷ മലയാളത്തില്‍ എഴുതാനായുള്ള സമരത്തെ കുറിച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button