ന്യൂഡല്‍ഹി: ഓപ്പണിംഗ് ജോഡികളുടെ സ്ഥിരതയില്ലായ്മക്ക് പരിഹാരം കണ്ടിരിക്കുകയാണ് ബിസിസിഐ. ടെസ്റ്റില്‍ മികച്ച ഫോമില്‍ ഇന്ത്യ മുന്നേറുമ്പോഴാണ് രോഹിത് ശര്‍മ്മയെ സ്ഥിരം ഓപ്പണറാക്കുവാൻ ബിസിസിഐ തീരുമാനിച്ചത്.
ALSO READ: രാജ്യദ്രോഹ കുറ്റം: ജമ്മു കശ്മീർ പീപ്പിൾസ് മൂവ്‌മെന്റ് നേതാവിന്റെ അറസ്റ്റ് തടഞ്ഞ് കോടതി
നാല് ഇന്നിംഗ്‌സുകളിലായി കഴിഞ്ഞ വിന്‍ഡീസ് പരമ്പരയിൽ രാഹുല്‍ ആകെ നേടിയിരിക്കുന്നത് 101 റണ്‍സ് മാത്രമായിരുന്നു. നല്ലതുടക്കം ടെസ്റ്റില്‍ കിട്ടാത്തതിനാല്‍ മികച്ച സ്‌ക്കോറിലേയ്ക്ക് ടീമിന് എത്താനാകുന്നില്ല. മധ്യനിരയിലുണ്ടായ അവസരോചിതമായ ബാറ്റിംഗ് പ്രകടനങ്ങളാണ് ടീമിനെ രക്ഷിച്ചത്’ മുഖ്യസെലക്ടറായ എംഎസ്‌കെ പ്രസാദ് പറഞ്ഞു. രാഹുല്‍ കഴിഞ്ഞ 12 ഇന്നിംഗ്‌സുകളിലായി ഒറ്റ അര്‍ദ്ധസെഞ്ച്വറി മാത്രമാണ് നേടിയത്. ‘ഏകദിനത്തിലെ അപാരഫോമിലുള്ള രോഹിത്- ശിഖര്‍ധവാന്‍ ജോഡി നല്‍കുന്ന ആത്മവിശ്വാസം വലുതാണ്.
ALSO READ: സംഘടനാ സംവിധാനത്തില്‍ ആര്‍എസ്‌എസ് മാതൃക സ്വീകരിക്കാനൊരുങ്ങി കോണ്‍ഗ്രസ്
മധ്യനിരയിലാണ് രോഹിത് ടെസ്റ്റില്‍ കളിക്കുന്നത്. ടെസ്റ്റ് ടീമിലുണ്ടായിട്ടും അവസാന പതിനൊന്നില്‍ രോഹിതിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. രോഹിതിനെക്കൊണ്ടുതന്നെ ടെസ്റ്റിലും ഓപ്പണ്‍ ചെയ്യിക്കണമെന്ന ആവശ്യത്തിന് മുന്‍ ക്യാപ്‌ററനായ സൗരവ് ഗാംഗുലിയും വിവിഎസ് ലക്ഷമണും പിന്തുണപ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments