ലഖ്‌നോ: രാജസ്ഥാന്‍ ഗവര്‍ണറായി അഞ്ചു വര്‍ഷം കാലാവധി പൂര്‍ത്തിയാക്കി സ്ഥാനമൊഴിഞ്ഞ കല്യാണ്‍സിങ് വീണ്ടും ബി.ജെ.പിയില്‍ ചേര്‍ന്നു. യു.പി ബി.ജെ.പി പ്രസിഡന്റ് സ്വതന്ത്രദേവ് സിങ്ങില്‍ നിന്നാണ് കല്യാണ്‍ സിങ് അംഗത്വം സ്വീകരിച്ചത്. ഗവര്‍ണര്‍ പദവി ഒഴിഞ്ഞതോടെ ബാബറി മസ്ജിദ് കേസില്‍ വിചാരണ നേരിടാന്‍ ഇദ്ദേഹത്തിനുണ്ടായിരുന്ന ഭരണഘടന പരിരക്ഷയും ഒഴിവായി. കല്യാണ്‍സിങ് യു.പി മുഖ്യമന്ത്രിയായിരുന്ന 1992ലാണ് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത്.
ഗവര്‍ണര്‍ പദവി ഒഴിഞ്ഞാല്‍ കല്യാണ്‍സിങ്ങിനെ പ്രതിയായി കണക്കാക്കണമെന്ന് സുപ്രീംകോടതി സി.ബി.ഐയോട് നിര്‍ദേശിച്ചിട്ടുണ്ട്. തിങ്കളാഴ്ച സി.ബി.ഐ കല്യാണ്‍ സിംഗിനെതിരെ വിചാരണ ആവശ്യപ്പെട്ട് പ്രത്യേക കോടതിയെ സമീപിച്ചിരുന്നു. സെപ്റ്റംബര്‍ മൂന്നിനാണ് കല്യാണ്‍സിങ്ങിന്റെ കാലാവധി അവസാനിച്ചത്.’കല്യാണ്‍ സിംഗ് ബിജെപിയുടെ സമുന്നതനായ നേതാവാണ്.
താഴെക്കിടയിലുള്ള ജനങ്ങളെ കേള്‍ക്കാനും മനസിലാക്കാനുമുള്ള കഴിവ് അദ്ദേഹത്തെ പോലുള്ള വളരേ കുറഞ്ഞ നേതാക്കള്‍ക്ക് മാത്രമേ ലഭിക്കൂ. അദ്ദേഹത്തിന്‍റെ പ്രവര്‍ത്തി പരിചയം പാര്‍ട്ടിക്ക് വലിയ ഗുണം ചെയ്യുമെന്നാണ് കരുതുന്നതെന്നും പാര്‍ട്ടി സംസ്ഥാന വക്താവ് രാകേഷ് ത്രിപാദി വ്യക്തമാക്കി.
Post Your Comments