ലഖ്‌നൗ : ശ്രീരാമ ജന്മഭൂമിയിലേക്കുള്ള പ്രധാന റോഡ് ഇനി ‘കല്യാണ്സിംഗ് മാർഗ്ഗ് എന്ന പേരിലായിരിക്കും അറിയപ്പെടുക എന്ന് യുപി സർക്കാർ. ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിങിന്റെ പേരാണ് ഇപ്പോൾ സർക്കാർ ഈ റോഡിനു അദ്ദേഹത്തിനോടുള്ള ആദരസൂചകമായി നൽകിയിരിക്കുന്നത്. കൂടാതെ ലഖ്‌നൗ , പ്രയാഗ്രാജ്, ബുലൻദ് ശഹർ, അലിഗഡ് എന്നിവിടങ്ങളിലെ ഓരോ പ്രധാന റോഡിനും ശ്രീ കല്യാൺ സിംഗിന്റെ പേര് നൽകുമെന്ന് ഉപ മുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ അറിയിച്ചു.
അതേസമയം അലിഗഡ് വിമാനത്താവളത്തിന് കല്യാൺ സിംഗിന്റെ പേര് നൽകണമെന്ന് നിരവധി ബിജെപി നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ വിഷയം ചർച്ച ചെയ്യാൻ ഉടൻ മന്ത്രിസഭാ യോഗം ചേരുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
Post Your Comments