KeralaLatest NewsNews

പാകിസ്ഥാന്‍ തീവ്രവാദികളായ എട്ട് ലക്ഷ്‌കര്‍ ഭീകരര്‍ പിടിയില്‍

ജമ്മു: പാകിസ്ഥാന്‍ തീവ്രവാദികളായ എട്ട് ലക്ഷ്‌കര്‍ ഭീകരര്‍ പിടിയില്‍. ജമ്മു കാഷ്മീരിലെ സോപോറില്‍ പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഇ തോയ്ബയുടെ എട്ടു ഭീകരരാണ് പിടിയിലായത്.. ഭീകരരെ പിന്തുണക്കുന്ന പോസ്റ്ററുകള്‍ പതിപ്പിക്കുകയും പ്രദേശവാസികളെ ഭീഷണിപ്പെടുത്തുകയും ചെയ്തവരെയാണ് സുരക്ഷാസേന പിടികൂടിയത്.

അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്യാന്‍ മാറ്റിയിരിക്കുകയാണെന്ന് ഉന്നത പോലീസ് വൃത്തങ്ങള്‍ അറിയിച്ചു പ്രദേശത്ത് അടുത്തിടെ നാട്ടുകാരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇവര്‍ക്ക് പങ്കുള്ളതായും പോലീസ് സംശയിക്കുന്നുണ്ട്. മേഖലയില്‍ കൂടുതല്‍ പേര്‍ നീരീക്ഷണത്തിലാണ്. അതേസമയം  ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന സൈന്യത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളത്തിലും കനത്ത ജാഗ്രത. ഓണാഘോഷവുമായി ബന്ധപ്പെട്ട് തിരക്ക് കൂടുതലുള്ള സ്ഥലങ്ങളില്‍ പരിശോധന കര്‍ശനമാക്കി. പരിശോധനകള്‍ കര്‍ശമാക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കി.

ഇതിന്റെ ഭാഗമായി ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലും, വിമാനത്താവളങ്ങളിലും പരിശോധന ശക്തമാക്കും. സംശയാസ്പദമായി എന്തെങ്കിലും കണ്ടാല്‍ 112 എന്ന നമ്ബറില്‍ വിളിച്ച് വിവരമറിയിക്കണമെന്ന് ഡിജിപി നിര്‍ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button