ന്യൂഡല്‍ഹി: താനും അമിത വേഗതയ്ക്ക് പിഴ അടച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഗതാഗത നിയമലംഘനത്തിന് വന്‍ തുക പിഴയിടാക്കുന്നതിനെതിരെ വിമര്‍ശനമുയരുന്ന സാഹചര്യത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തി അദ്ദേഹം രംഗത്തെത്തിയത്. മുംബൈയിലെ ബാന്ദ്ര-വോര്‍ളി പാതയിലൂടെ അമിത വേഗതയില്‍ പോയതിന് ട്രാഫിക് പോലീസ് തന്നെയും പിടികൂടിയെന്നും പുതുക്കിയ നിയമമനുസരിച്ചുള്ള പിഴയാണ് താനും അടച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു. മോദി സര്‍ക്കാരിന്റെ നൂറ് ദിനപരിപാടിയുടെ ഭാഗമായുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറ് ദിവസത്തെ മോദി സര്‍ക്കാറിന്റെ നേട്ടങ്ങള്‍ മഹത്തരമാണെന്നും മുത്തലാഖ് നിരോധിച്ചതും കാഷ്മീരില്‍ 370-ാം വകുപ്പ് റദ്ദാക്കിയതും ചരിത്ര നേട്ടമാണെന്നും ഗഡ്കരി പറയുകയുണ്ടായി.
Read also: പ്രധാനമന്ത്രി പദത്തോട് മോഹമില്ലെന്ന് നിതിന്‍ ഗഡ്കരി
Post Your Comments