Latest NewsIndiaNews

രാജ്യദ്രോഹ കുറ്റം: ജമ്മു കശ്മീർ പീപ്പിൾസ് മൂവ്‌മെന്റ് നേതാവിന്റെ അറസ്റ്റ് തടഞ്ഞ് കോടതി

ന്യൂഡൽഹി: രാജ്യദ്രോഹ കുറ്റം ചുമത്തിയ ജമ്മു കശ്മീർ പീപ്പിൾസ് മൂവ്‌മെന്റ് നേതാവിന്റെ അറസ്റ്റ് തടഞ്ഞ് കോടതി. രാജ്യദ്രോഹ കുറ്റം ചുമത്തി ഡൽഹി പൊലീസാണ് ഷെഹ്‌ല റാഷിദിനെതിരെ കേസെടുത്തത്. ഡൽഹി പാട്യാല ഹൗസ് കോടതിയാണ് അറസ്റ്റ് തടഞ്ഞത്.

ALSO READ: പാളത്തില്‍ വിള്ളല്‍; ട്രെയിനുകൾ വൈകുന്നു

അഡീഷണൽ സെഷൻസ് ജഡ്ജി പവൻ കുമാർ ജെയ്‌നാണ് അറസ്റ്റ് തടഞ്ഞ് ഇടക്കാല ഉത്തരവിട്ടത്. കേസിൽ വിശയമായ അന്വേഷണം വേണമെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണവുമായി സഹകരിക്കണമെന്ന് ഷെഹ്‌ലയോട് കോടതി ആവശ്യപ്പെട്ടു.

ALSO READ: വീല്‍ചെയറിലിരുന്ന ഭിന്നശേഷി യാത്രക്കാരിയെ വിമാനത്താവള ജീവനക്കാരി അപമാനിച്ച സംഭവം; മാപ്പ് പറഞ്ഞ് സി.ഐ.എസ്.എഫ്

കശ്മീരിൽ സൈന്യം ബിജെപിയുടെ അജണ്ട നടപ്പാക്കുകയാണെന്നും ഷെഹ്‌ല ആരോപിച്ചിരുന്നു. ഇതിന്റെ പേരിലാണ് ഡൽഹി പൊലീസ് ഷെഹ്‌ലയ്‌ക്കെതിരെ കേസെടുത്തത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടിക്ക് പിന്നാലെ സൈന്യം മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്ന ആരോപണവുമായി ഷെഹ്‌ല ട്വീറ്റ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button