Latest NewsNewsIndia

വിമാനം പറപ്പിക്കണമെന്ന ആഗ്രഹം സഫലമായി; വനവാസി വിഭാഗത്തിലെ ആദ്യ വനിത പൈലറ്റ് രാജ്യത്തിൻറെ അഭിമാനം

ന്യൂഡൽഹി: വിമാനം പറപ്പിക്കണമെന്ന ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് വനവാസി വിഭാഗത്തിലെ ആദ്യ വനിത പൈലറ്റായ അനുപ്രിയ മധുമിത ലക്ര. ഒഡീഷയിലെ മല്‍കാന്‍ഗിരി സ്വദേശിയാണ് ഇരുപത്തിയേഴ് വയസുള്ള മധുമിത. മധുമിതയുടെ ജീതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് സഫലമായത്.

ALSO READ: സ്കൂള്‍ തുറന്നു; ഷാര്‍ജയില്‍ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് അധ്യയനം നാളെ മുതല്‍

കുടുംബം മാത്രമല്ല ഒഡീഷ മുഴുവനും അവളില്‍ അഭിമാനം കൊള്ളുന്നു, മധുമിതയുടെ അച്ഛന്‍ മല്‍കാന്‍ഗിരി ജില്ലയിലെ പോലീസ് കോണ്‍സ്റ്റബിള്‍ മരിന്യാസ് ലക്ര പറഞ്ഞു. ജിമാജ് യശ്മിന്‍ ലക്രയാണ് മധുമിതയുടെ അമ്മ.

വളര്‍ന്ന ചുറ്റുപാടുകള്‍ മോശമായിരുന്നെങ്കിലും വലിയ സ്വപ്നങ്ങള്‍ കാണുന്നതില്‍ നിന്ന് അത് അവളെ പിന്തിരിപ്പിച്ചില്ല. അവള്‍ സ്വപ്നം കണ്ടിടത്തു തന്നെ എത്തിയതില്‍ വളരെയധികം സന്തോഷം. എല്ലാ പെണ്‍കുട്ടികള്‍ക്കും തങ്ങളുടെ മകള്‍ പ്രചോദനമാകട്ടെ. രക്ഷിതാക്കളെല്ലാവരും അവരുടെ പെണ്‍കുട്ടികള്‍ക്ക് പിന്തുണ നല്‍കണം, മധുമിതയുടെ അമ്മ പറഞ്ഞു. മധുമിതയെ പൈലറ്റ് ട്രെയിനിങ്ങിനയയ്ക്കാനുള്ള പണം കണ്ടെത്തുന്നത് വളരെയധികം ബുദ്ധിമുട്ടേറിയ ഒന്നായിരുന്നു. വായ്പയെടുത്തും ബന്ധുക്കളില്‍ നിന്ന് കടം വാങ്ങിയുമാണ് പഠിപ്പിച്ചത്. അവള്‍ ആഗ്രഹിച്ച മേഖലയില്‍ തന്നെ എത്തണമെന്ന് മനസ്സില്‍ ഉറപ്പിച്ചിരുന്നു മധുമിതയുടെ അച്ഛന്‍ പറഞ്ഞു.

ALSO READ: കശ്മീര്‍ വിഷയത്തില്‍ നിരന്തരം പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്ന പാകിസ്ഥാന് വീണ്ടും തിരിച്ചടി; രാജ്‌നാഥ് സിംഗ് ദക്ഷിണ കൊറിയ സന്ദർശിച്ചത് രണ്ടും കൽപ്പിച്ച്

മധുമിതയ്ക്ക് അഭിന്ദനങ്ങള്‍ അറിയിക്കാനായി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് പത്രസമ്മേളനം നടത്തി. മധുമിതയുടെ നേട്ടത്തില്‍ അഭിമാനം കൊള്ളുന്നുവെന്ന് ഒഡീഷ ആദിവാസി കല്യാണ്‍ മഹാസംഘ് പ്രസിഡന്റ് നിരഞ്ജന്‍ ബിസി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button